&imwidth=640&imheight=360)
ബിഗ് ബോസ് സീസൺ 8ന്റെ വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം. രണ്ട് പേരാണ് ആദ്യ വീക്കെൻഡ് എപ്പിസോഡുകളിൽ ഹൗസിൽ നിന്ന് പുറത്തായത്. ശനിയാഴ്ച കാളിധന്യയും ഞായറാഴ്ച പുറത്ത് പോയത് റിനി ആൻ ജോർജുമാണ്. ആദ്യമായാണ് ആദ്യത്തെ ആഴ്ചയിൽ തന്നെ ഡബിൾ എവിക്ഷൻ നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും മലയാളികൾ പരിചിതമായി മാറിയ ആലാണ് റിനി. ബിബി വീട്ടിൽ കയറിയ ശേഷം റിനിയും രാഹുൽ ഈശ്വറും തമ്മിൽ വലിയൊരു വഴക്കുണ്ടായിരുന്നു. എന്നാൽ രാുലിനെ മാത്രം ഫോക്കസ് ചെയ്ത് കൊണ്ടുള്ള മത്സരമാത്രമായി പോയി റിനിയുടേത്. അതുകൊണ്ട് തന്നെ ഒരാഴ്ച വീട്ടിൽ നിന്നിട്ടും പ്രേക്ഷകർക്കിടയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ റിനിക്ക് സാധിച്ചില്ല. പുറത്തെ കാര്യങ്ങളിലായിരുന്നു റിനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ സഹമത്സരാർത്ഥികളിലും ഇംപാക്ട് ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. ഏറ്റവും കൂടുതൽ വോട്ടുകളോടെ നോമിനേഷനിൽ വന്നതും റിനിയാണ്. പുറത്തായതിന് ശേഷം മോഹൻലാലിന് മുന്നിലെത്തിയ റിനി വികാരഭരിതയായിട്ടായിരുന്നു സംസാരിച്ചത്. റിനിയുടെ വാക്കുകൾ... "ഞാൻ ഒരു ഗൂഢാലോചനക്കാരിയാണെന്ന് ഈ സമൂഹത്തിന് മുന്നിൽ പരസ്യമായി വിളിച്ചുപറഞ്ഞത് രാഹുൽ ഈശ്വറാണ്. എന്നാൽ, ഞാൻ അങ്ങനെയൊരു ആളേയല്ല എന്ന് അതേ രാഹുൽ ഈശ്വറിനെക്കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കാൻ ഈ വെറും ഏഴ് ദിവസം കൊണ്ട് എനിക്ക് കഴിഞ്ഞു! അത് തന്നെയാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് ഞാൻ നേടിയെടുത്ത ഏറ്റവും വലിയ വിജയം." ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സോഷ്യൽ മീഡിയയിലൂടെ വൻ ജനപ്രീതി നേടിയ കണ്ടന്റ് ക്രിയേറ്റർ വിക്കി തഗ് ബിഗ് ബോസ് മലയാളം പുതിയ സീസണിലെ മത്സരാർത്ഥിയായെത്തി. ബിഗ് ബോസ് പ്രവചന പട്ടികകളിൽ തുടക്കം മുതൽ സജീവമായിരുന്ന പേരുകളിലൊന്നായിരുന്നു വിക്കിയുടേത്. ഷോയിലെത്തിയതിന് പിന്നാലെ, മുൻപ് ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും ജയിൽ ശിക്ഷ അനുഭവിച്ചതുമായ കാര്യങ്ങൾ സഹമത്സരാർത്ഥികളോട് വിക്കി പങ്കുവെച്ചു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആ അനുഭവം കാരണമായെന്നാണ് വിക്കി തുറന്നുപറഞ്ഞത്. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർന്ന തനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് വിക്കി പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തിയും ആരാധകരും കൂടിയതോടെ മനസ്സിൽ വലിയ അഹങ്കാരം വളർന്നു. ആ രീതി മുന്നോട്ടുപോകുന്നതിനിടെയാണ് ലഹരി കേസിൽ അറസ്റ്റിലായി ജയിലിലാകുന്നത്. ജയിലിൽ എത്തിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി സ്വന്തം പാത്രം കഴുകുന്നതും വസ്ത്രങ്ങൾ അലക്കുന്നതും. ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനുമടക്കം നല്ല ഭക്ഷണമാണ് ജയിലിൽ നൽകുന്നതെന്നും ബിഗ് ബോസ് വീട്ടിൽ വിക്കി ഓർത്തെടുത്തു. ജയിൽവാസം തന്നിലെ കാഴ്ചപ്പാടുകളെയും ചിന്തകളെയും പൂർണ്ണമായി മാറ്റിമറിച്ചുവെന്ന് വിക്കി തഗ് പറയുന്നു. കുറ്റം ചെയ്യാതെ ജയിലിൽ കഴിയേണ്ടി വന്ന ഒരു തടവുകാരന്റെ ജീവിത കഥയാണ് തന്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് വിക്കി പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ആ വ്യക്തി എന്നാണ് പുറത്തിറങ്ങാൻ കഴിയുക എന്നറിയാതെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ തടവുകാരന്റെ അവസ്ഥ കണ്ടതാണ് കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണാനും തന്നെ മാറി ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചതെന്ന് വിക്കി പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ബിഗ്ബോസ് മലയാളം എട്ടാം സീസൺ ട്വിസ്റ്റുകളുടെ ഒരു സീസണായി മാറിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മത്സരം ആരംഭിച്ച് രണ്ടാം ദിവസം ഒരു മത്സരാർത്ഥിയെ ഗെയിമിൽ നിന്ന് പുറത്താക്കി. ഗായത്രി സുരേഷ് ഹൗസിൽ നിന്ന് പോയതിന് പിന്നാലെ ഒരുപാട് നാടകീയ രംഗങ്ങളാണ് ബിഗ്ബോസ് ഹൗസിൽ അരങ്ങേറുന്നത്. മത്സരം ചൂട് പിടിക്കുമ്പോള്‍ ഷോയുടെ അവതാരകന്‍ മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2018-ല്‍ ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മുതല്‍ പുതിയ 8-ാം സീസണ്‍ വരെ എത്തിനില്‍ക്കുമ്പോഴും നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളത്തിന്റെ മുഖം തന്നെ ഇന്ന് മോഹന്‍ലാലാണ്. ആദ്യ സീസണില്‍ താരത്തിന്റെ പ്രതിഫലം 12 കോടി രൂപയായിരുന്നു പിന്നീട് രണ്ടാം സീസണില്‍ എത്തിയപ്പോള്‍ തുക 18 കോടിയായി. ഷോയുടെ ജനപ്രീതി പ്രതിഫലത്തിലും മാറ്റങ്ങള്‍ വരുത്തി. ബിഗ് ബോസ് സീസണ്‍ 7 ല്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം ഏകദേശം 24 കോടിയായി. ഇന്ന് 8-ാം സീസണില്‍ ഷോ എത്തിനില്‍ക്കുമ്പോള്‍ 30 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ ബിഗ്ബോസ് അവതാരകര്‍ക്കും കോടികളാണ് പ്രതിഫലം. തമിഴിലെ പത്താം സീസണ്‍ അവതാരകനായ വിജയ് സേതുപതിയുടെ പ്രതിഫലം 70-80 കോടി രൂപയാണ്. വിജയ് സേതുമതി തമിഴ് ബിഗ് ബോസിന്റെ അവതാരകനാകുന്നതിന് മുന്‍പ് കമലഹാസനായിരുന്നു ബിഗ് ബോസ് തമിഴ് അവതരിപ്പിച്ചത്. കമൽഹാസൻ ബിഗ് ബോസ് തമിഴ് സീസൺ 7-നായി ഏകദേശം 130 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലേക്ക് വരുമ്പോള്‍ നാഗാര്‍ജുനയും കന്നഡ ബിഗ്ബോസില്‍ നിന്ന് കിച്ച സുദീപിനും കോടികളാണ് പ്രതിഫലം നേടുന്നത്. ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍ സല്‍ബാന്‍ ഖാനാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.