iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bigg Boss Malayalam S8: മാസ് എവിക്ഷന് തുടക്കം! ബിഗ് ബോസ് വീടിനോട് ആദ്യം ഗുഡ്‌ബൈ പറയുന്നത് ഈ മത്സരാർത്ഥി

Entertainment

ബിഗ് ബോസ് മാസ് എവിക്ഷനിൽ ആദ്യ മത്സരാർത്ഥി പുറത്ത്! ആരായിരിക്കും മാസ് എവിക്ഷനിൽ ബിബി വീട്ടിൽ നിന്ന് ആദ്യം പടിയിറങ്ങുന്നത്?

ബി​ഗ് ബോസ് മലയാളം എട്ടാം സീസൺ തുടങ്ങിയിട്ട് ഒരു മാസം ആകുകയാണ്. ഈ വേളയിൽ ബിബിയിൽ ചരിത്രത്തില്‍ ആദ്യമായി ഒരു മാസ് എവിക്ഷന്‍ നടക്കാൻ പോകുകയാണ്. സാധാരണ വീക്കെൻഡ് എപ്പിസോഡിൽ ഒന്നോ രണ്ടോ പേരാണ് ബി​ഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്നത്. എന്നാൽ ഈ വാരാന്ത്യത്തിൽ മലയാളം ബി​ഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മാസ് എവിക്ഷൻ നടക്കും. പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിക്കുന്നതാണ് ഈ മാസ് എവിക്ഷൻ.

മൂന്ന് മുതൽ ആറ് പേർ വരെ ഈ ആഴ്ച പുറത്തുപോകാനുള്ള സാധ്യതയാണുള്ളത്. മാസ് എവിക്ഷൻ എപ്പിസോഡ് ഇന്നായിരിക്കും സംപ്രേക്ഷണം ചെയ്യുകയെന്നാണ് വിവരം. ബിബി വീടിന്റെ ലീഡറായ ഷിജിന്‍ ഒഴികെ ഹൗസിലുള്ള മറ്റ് മത്സരാർത്ഥികളെല്ലാം ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്.മത്സരാര്‍ഥികളെ സംബന്ധിച്ച് ഈ ആഴ്ചയിലെ പെർഫോമൻസ് വളരെ പ്രധാനമാണ്. ഈ മാസ് എവിക്ഷനിൽ ആരൊക്കെ പുറത്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

മാസ് എവിക്ഷനിൽ ആദ്യമായി ബി​ഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങുന്നത് രാകേഷ് ആണ്. രാകേഷിന്റെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ലഭിച്ച് വോട്ടിം​ഗ് പ്രാകരമാണ് എവിക്ഷൻ നടന്നിരിക്കുന്നതെന്നാണ് വിവരം. രാകേഷിന്റെ എവിക്ഷൻ ഏഷ്യാനെറ്റ് തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമതായി ലോലിറ്റയും പുറത്തായി.

പുറത്തുവരുന്ന അനൗദ്യോഗിക വോട്ടിംഗ് സൂചനകൾ പ്രകാരം ശ്രീലക്ഷ്മി അറയ്ക്കൽ, അഞ്ജലി, ലോലിറ്റ, ജസീല പർവീൺ എന്നിവരാണ് ഇനി പുറത്താകാൻ സാധ്യതയുള്ളവർ. നേരത്തെ ഈ ലിസ്റ്റിൽ രാകേഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. വോട്ടിം​ഗ് കുറവും ഹൗസിലെ മോശം പ്രകടനവുമാണ് ഇവരെ റെഡ് സോണിൽ എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇവർ ഒന്നിച്ച് പടിയിറങ്ങുമോ, അവസാന നിമിഷം അപ്രതീക്ഷിത ട്വിസ്റ്റുകൾ ഉണ്ടാകുമോ എന്നത് കണ്ടറിയാം...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.