iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

R Sreelekha: തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം പ്രതിസന്ധിയിലേക്ക്? ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജി വെച്ചു

Thiruvananthapuram

ആർ ശ്രീലേഖ കൌൺസിലർ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്ക് കനത്ത തിരിച്ചടി. പാർട്ടി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ തനിക്ക് വാഗ്ദാനം ചെയ്തിരുന്ന മേയർ സ്ഥാനം ലഭിക്കാതെ വന്നതോടെ ശ്രീലേഖ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി നിലനിന്നിരുന്ന കടുത്ത ഭിന്നതയ്ക്കൊടുവിലാണ് രാജിതീരുമാനം.

ശ്രീലേഖ രാജിവച്ചതോടെ നഗരസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലെത്തിയ ബിജെപിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അതേസമയം, കൗൺസിലറുടെ രാജി സംബന്ധിച്ച വിവരങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 30-ന് തന്നെ ശ്രീലേഖ തന്റെ രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് കൗൺസിലർ സ്ഥാനം ഒഴിയുന്നതെന്നാണ് രാജിക്ക് വിശദീകരണമായി ശ്രീലേഖ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.