iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bigg Boss Mass Eviction: ബി​ഗ് ബോസിലെ മാസ് എവിക്ഷനിലും ട്വിസ്റ്റ്; 6 പേർ പുറത്തേക്ക്, 2 പേർ സീക്രട്ട് റൂമിൽ!

Entertainment

ബിഗ് ബോസിലെ മാസ് എവിക്ഷനിൽ 6 പേരാണ് പടിയിറങ്ങിയത്. രണ്ട് പേരെ സീക്രട്ട് റൂമിലേക്കും മാറ്റി.

ബിഗ് ബോസ് മലയാളം സീസൺ 8-ൽ ചരിത്രത്തിലില്ലാത്ത വമ്പൻ ട്വിസ്റ്റ് ആണ് നടക്കുന്നത്. ആദ്യ മൂന്നാഴ്ചത്തെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ വാരാന്ത്യ എപ്പിസോഡിൽ 'മാസ് എവിക്ഷൻ' അരങ്ങേറിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ബി​ഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത് ആറ് മത്സരാർത്ഥികളാണ്.

ആകെ എട്ട് പേ‍ർ മാസ് എവിക്ഷനിൽ പുറത്തായതായാണ് വീട്ടിലുള്ളവ‍ കരുതിയിരിക്കുന്നത്. എന്നാൽ ഇതിൽ രണ്ട് പേരെ സീക്രട്ട് റൂമിലാക്കി. മൃദുല, അഞ്ജലി എന്നിവരെയാണ് സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുന്നത്. രാകേഷ്, ലോലിറ്റ, ​ഗായത്രി, സുമേഷ്, ജസീല, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് നിലവിൽ ബി​ഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.

മുൻ സീസണുകളിൽ ഡബിൾ എവിക്ഷനുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരേസമയം ഇത്രയധികം മത്സരാർത്ഥികളെ പുറത്താക്കുന്നത് ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ സ്വീകരിച്ച കടുത്ത അച്ചടക്ക നടപടിയുടെ ഭാ​ഗമാണ് ഇപ്പോൾ നടന്ന മാസ് എവിക്ഷൻ. മത്സരാർത്ഥികളുടെ തുടർച്ചയായ ചട്ടലംഘനം, ഗെയിമിലെ നിർജീവത, അലസത എന്നിവയിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ മോഹൻലാൽ, ക്യാപ്റ്റൻ ഷിജിൻ ഒഴികെയുള്ള 18 പേരെയും നേരിട്ട് ഡയറക്ട് നോമിനേഷനിലാക്കുകയായിരുന്നു.

വരും ദിവസങ്ങളിൽ ശക്തരായ വൈൽഡ് കാർഡ് മത്സരാർത്ഥികൾ ഒരേസമയം ഹൗസിലേക്ക് എത്തുമെന്നാണ് വിവരം. ഇതോടെ ബിഗ് ബോസ് സീസൺ 8ന്റെ കളിക്കളത്തിൽ വരും ദിവസങ്ങളിൽ തീപ്പാറുന്ന പുതിയൊരു പോരാട്ടത്തിനാകും പ്രേക്ഷകർ സാക്ഷ്യം വഹിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.