iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

കൊല്ലത്ത് സ്ത്രീധന പീഡനം: ക്രൂരമർദനത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ, ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

Kerala

ഭർത്താവിൻറെയും കുടുംബത്തിൻറെയും പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. യുവതിയുടെ ഭർത്താവും നീണ്ടകര സ്വദേശിയുമായ നന്ദു, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂലൈ 27നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ വിദേശത്തേക്ക് പോയ ഭർത്താവ് ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഭർതൃവീട്ടുകാർ ഇടപെട്ട് തിരികെ വിളിച്ചുകൊണ്ടുവരുകയായിരുന്നു.

പിന്നീട് ഭർത്താവ് അഞ്ജുവിനെ സൗദി അറേബ്യയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുക്കർ, ലാപ്ടോപ് ചാർജർ, അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പീഡനം സഹിക്കവയ്യാതെ സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തിയ യുവതി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.