iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Mayan Release: ജയസൂര്യ-ജിതിൻ കെ. ജോസ് ചിത്രം റിലീസിന് ഒരുങ്ങുന്നു; 'മായൻ' ഡിസംബർ 3ന് എത്തും!

Entertainment

ജയസൂര്യ നായകനാകുന്ന ‘മായൻ’ എന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. 

'മായൻ ചാപ്റ്റർ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 'ബിയോണ്ട് ദ ഷാഡോസ്' എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.

ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ് ആണ്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുനില്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ - രോഹിത് ആര്‍ നായര്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബോസ് വി, വരികള്‍ - രാജീവ് ഗോവിന്ദന്‍, ജിതിന്‍ കെ ജോസ്, കോ - റൈറ്റര്‍ - ശ്രീഖില്‍ ശ്രീനിവാസന്‍, സ്റ്റില്‍സ് - സിനത് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍ - ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.