Bigg Boss Malayalam S8: "ആ അനുഭവമാണ് എന്നെ മാറ്റിമറിച്ചത്"; ജയിൽവാസത്തെക്കുറിച്ച് ബിഗ് ബോസ് വീട്ടിൽ തുറന്നുപറഞ്ഞ് വിക്കി തഗ്
)
സോഷ്യൽ മീഡിയയിലൂടെ വൻ ജനപ്രീതി നേടിയ കണ്ടന്റ് ക്രിയേറ്റർ വിക്കി തഗ് ബിഗ് ബോസ് മലയാളം പുതിയ സീസണിലെ മത്സരാർത്ഥിയായെത്തി. ബിഗ് ബോസ് പ്രവചന പട്ടികകളിൽ തുടക്കം മുതൽ സജീവമായിരുന്ന പേരുകളിലൊന്നായിരുന്നു വിക്കിയുടേത്.
ഷോയിലെത്തിയതിന് പിന്നാലെ, മുൻപ് ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും ജയിൽ ശിക്ഷ അനുഭവിച്ചതുമായ കാര്യങ്ങൾ സഹമത്സരാർത്ഥികളോട് വിക്കി പങ്കുവെച്ചു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആ അനുഭവം കാരണമായെന്നാണ് വിക്കി തുറന്നുപറഞ്ഞത്.
അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർന്ന തനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് വിക്കി പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തിയും ആരാധകരും കൂടിയതോടെ മനസ്സിൽ വലിയ അഹങ്കാരം വളർന്നു. ആ രീതി മുന്നോട്ടുപോകുന്നതിനിടെയാണ് ലഹരി കേസിൽ അറസ്റ്റിലായി ജയിലിലാകുന്നത്. ജയിലിൽ എത്തിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി സ്വന്തം പാത്രം കഴുകുന്നതും വസ്ത്രങ്ങൾ അലക്കുന്നതും. ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനുമടക്കം നല്ല ഭക്ഷണമാണ് ജയിലിൽ നൽകുന്നതെന്നും ബിഗ് ബോസ് വീട്ടിൽ വിക്കി ഓർത്തെടുത്തു.
ജയിൽവാസം തന്നിലെ കാഴ്ചപ്പാടുകളെയും ചിന്തകളെയും പൂർണ്ണമായി മാറ്റിമറിച്ചുവെന്ന് വിക്കി തഗ് പറയുന്നു. കുറ്റം ചെയ്യാതെ ജയിലിൽ കഴിയേണ്ടി വന്ന ഒരു തടവുകാരന്റെ ജീവിത കഥയാണ് തന്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് വിക്കി പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ആ വ്യക്തി എന്നാണ് പുറത്തിറങ്ങാൻ കഴിയുക എന്നറിയാതെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ തടവുകാരന്റെ അവസ്ഥ കണ്ടതാണ് കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണാനും തന്നെ മാറി ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചതെന്ന് വിക്കി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)