Bethlehem Kudumba Unit OTT: ഒടിടിയിലും റെക്കോർഡുകൾ മറികടക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; സ്ട്രീമിങ് പ്രഖ്യാപിച്ചു
)
കേരളത്തിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ്, തെലുങ്ക് പതിപ്പുകളിലും വൻ കളക്ഷൻ നേടി മുന്നേറുകയാണ്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണിത്. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിനും ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് - മമിത ബൈജു കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയ്ക്കും ചിത്രം വഴിയൊരുക്കി.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ആഗോളതലത്തിൽ മികച്ച പ്രതികരണം നേടിയിരുന്നു. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി ബികെയും മാറി.
വിഷ്ണു വിജയൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അജ്‌മൽ സാബു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗ്ഗീസ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)