Thrissur News: ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ച് തര്‍ക്കം; കുട്ടികളെയടക്കം തീ കൊളുത്തിക്കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ
)
തൃശൂർ: കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസ് ആണ് മതിലകം പോലീസിന്റെ പിടിയിലായത്. ഇയാൾ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ്. ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലെത്തിയത്. വാക്കുതർക്കത്തിനൊടുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു പ്രതി.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ് (40), ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് പ്രതി ആക്രമിച്ചത്.
ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കുന്നതിനായി രാംവിലാസ് ബ്ലൂടൂത്ത് സ്പീക്കര്‍ നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഭാര്യയ്ക്കൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന സലീഷിനെ രാംവിലാസ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തു.
പിടിച്ചുമാറ്റാന്‍ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ മക്കളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയിരിക്കുകയായിരുന്നു പ്രതി. മതിലകം പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമ കേസുകളിലും അഞ്ച് അടിപിടി കേസുകളിലും അടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയും മൂന്ന് തവണ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതിയാണ് രാംവിലാസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)