iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bigg Boss Malayalam S8: ഫാമിലി വീക്ക് ടാസ്ക് അവസാനിച്ചു; ​ഗൗതമിന്റെ വീട്ടുകാർ വന്നില്ല! പകരം എത്തിയത് സുഹൃത്തുക്കൾ

Entertainment

 വീട്ടിലെ വിശേഷങ്ങളും അച്ഛനെക്കുറിച്ചുമെല്ലാം ഗൌതം ശശി ബിഗ് ബോസ് ഹൌസിനുള്ളിൽ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു.

ബിഗ് ബോസ് ഹൌസിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നിരുന്ന ഫാമിലി വീക്ക് ടാസ്ക് അപ്രതീക്ഷിത ട്വിസ്റ്റുകളോടെ സമാപിച്ചിരിക്കുകയാണ്. മറ്റെല്ലാ മത്സരാർഥികളുടെയും വീട്ടുകാർ ഹൌസിൽ വന്നുപോയതിനു ശേഷം ഗൌതം ശശിയുടെ കുടുംബാംഗങ്ങൾ എത്തുന്നത് കാണാനായി സഹമത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

പുറമേ വലിയ ഭാവഭേദങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും തൻറെ പ്രിയപ്പെട്ടവർ ബിഗ് ബോസ് ഹൌസിലേക്ക് വരുമെന്ന പ്രതീക്ഷ ഗൌതമിൻറെ ഉള്ളിലും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഗൌതമിനെ ഫ്രീസ് ടാസ്കിൽ നിർത്തിയതിന് പിന്നാലെയാണ് ഫാമിലി വീക്ക് അവസാനിച്ചതായുള്ള ബിഗ് ബോസിൻറെ നിർണായക അറിയിപ്പ് വരുന്നത്.

ഈ പ്രഖ്യാപനം കേട്ട് ഗൌതത്തിൻറെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന മറ്റ് മത്സരാർഥികൾ ശരിക്കും അമ്പരന്നുപോയി. തൻറെ അച്ഛനെക്കുറിച്ചും വീട്ടിലെ വിശേഷങ്ങളെ കുറിച്ചും ഗൌതം ബിഗ് ബോസ് ഹൌസിൽ സഹമത്സാർഥികളോട് എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു.

പിതാവ് വളരെ കർക്കശക്കാരൻ ആണെന്നും ഇത്രയും മുതിർന്നിട്ടും തനിക്ക് അച്ഛനോട് ഭയമാണെന്നും ഗൌതം പലതവണ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഗൌതം എപ്പോഴും പറയാറുള്ള അച്ഛനെയും മറ്റ് കുടുംബാംഗങ്ങളെയും നേരിട്ട് കാണാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ പ്രേക്ഷകരെയും മത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഗൌതത്തിനെ കാണാൻ ഹൌസിലേക്ക് എത്തിയത് അദ്ദേഹത്തിൻറെ രണ്ട് അടുത്ത സുഹൃത്തുക്കൾ ആണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.