iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Pawan Kalyan Divorce: പവന്‍ കല്ല്യാണും അന്ന കൊണിഡേലയും വേര്‍പിരിയുന്നു, 13 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം

Entertainment

13 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് പവന്‍ കല്യാണും അന്ന കൊണിഡേലയും വേര്‍പിരിയുന്നു.

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊണിഡേലയും വേർപിരിയുന്നു. പരസ്പര ധാരണയോടെയും ബഹുമാനത്തോടും കൂടിയാണ് ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കുന്നു. 13 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.

ദാമ്പത്യം അവസാനിച്ചെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുമെന്നും മക്കളുടെ സന്തോഷവും ക്ഷേമവുമായിരിക്കും എപ്പോഴും തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇരുവരും വ്യക്തമാക്കി. ഈ ഘട്ടത്തിൽ പൊതുജനങ്ങൾ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ദമ്പതികൾ അഭ്യർത്ഥിച്ചു.

അന്ന കൊണിഡേല തന്റെ ഇൻസ്റ്റാഗ്രാം അക്കൈണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഇരുവരും കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

പവന്‍ കല്യാണും ഭാര്യ അന്ന കൊണിഡേലയും ആദ്യമായി കണ്ടുമുട്ടിയത് 2011-ൽ പുറത്തിറങ്ങിയ 'തീൻ മാർ' (Teen Maar) എന്ന തെലുങ്ക് സിനിമയുടെ സെറ്റിൽ വെച്ചാണ്. പവന്‍ കല്യാൺ നായകനായ ഈ ചിത്രത്തിൽ റഷ്യൻ മോഡലും നടിയുമായ അന്ന കൊണിഡേല ഒരു ചെറിയ വേഷത്തിൽ അഭിനിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2013-ൽ ഇരുവരും വിവാഹിതരായി. ഇരുവർക്കും പോലേന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പവന്‍ കല്യാണിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.