Bigg Boss Malayalam S8: 'നേഹയോടുള്ള ഇഷ്ടം പ്ലാൻ ചെയ്തതല്ല' മനസ്സ് തുറന്ന് താഷി
നേഹയുമായുള്ളത് ഗെയിം തന്ത്രമല്ലെന്നും യഥാർത്ഥ ഇഷ്ടമാണെന്നും വ്യക്തമാക്കി ബിഗ് ബോസിൽ നിന്ന് പുറത്തായ താഷി.
)
ബിഗ് ബോസ് മലയാളം സീസൺ 8-ൽ നിന്ന് പതിനൊന്നാം ആഴ്ചയാണ് താഷി എന്ന സന്തോഷ് രാജ് പുറത്തായത്. ഇതിന് പിന്നാലെ താഷിയെ കാണുന്നവർക്കെല്ലാം അറിയേണ്ടത് നേഹ ഫാത്തിമയുമായിട്ടുള്ള താഷിയുടെ പ്രണയത്തെക്കുറിച്ചായിരുന്നു. നേഹയുമായി യഥാർത്ഥ പ്രണയമാണോ അതോ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്ന ഷോ തന്ത്രമാണോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് താഷി കൃത്യമായ മറുപടി നൽകി.
നേഹ ആദ്യം അടുപ്പം കാണിച്ചപ്പോൾ താൻ അവഗണിക്കാനാണ് ശ്രമിച്ചതെന്ന് താഷി പറയുന്നു. ലൗ സ്ട്രാറ്റജിയിലൂടെ അവസരം കളയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പരസ്പരം യഥാർത്ഥ ഇഷ്ടമാണെന്നും താഷി കൂട്ടിച്ചേർത്തു.
നേഹയുടെ മാതാപിതാക്കൾ ഷോയിലെത്തി ഇരുവരുടെും ബന്ധത്തിൽ അതൃപ്തി അറിയിച്ചതിനെക്കുറിച്ചും താഷി പ്രതികരിച്ചു. നേഹയുടെ മാതാപിതാക്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള സംസാരങ്ങൾ അവരെ വേദനിപ്പിക്കുമെന്നും താഷി പറയുന്നു. മാതാപിതാക്കളെ വിഷമിച്ച് ഒന്നും നേടാനാകില്ലെന്നും ബന്ധത്തിൽ തീരുമാനമെടുക്കാൻ സമയം വേണമെന്ന് നേഹ പറഞ്ഞിട്ടുണ്ടെന്നും താഷി വ്യക്തമാക്കി.
അഞ്ചാറ് വർഷമായി മറ്റൊരു പ്രണയബന്ധത്തിലേക്ക് കടന്നിട്ടില്ലാത്തതിനാൽ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നതിൽ ആശയക്കുഴപ്പവും ചമ്മലും ഉണ്ടാകാറുണ്ടെന്നും താഷി വെളിപ്പെടുത്തി. ഇരുവരും തമ്മിലുള്ള അടുപ്പം സ്വാഭാവികമായി വളർന്നതാണെന്നും മാതാപിതാക്കൾ എത്തിയപ്പോഴാണ് വീട്ടിനുള്ളിലുള്ള പലർക്കും ഇക്കാര്യം വ്യക്തമായതെന്നും താഷി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 8-ൽ വിവാദമായ വിഷയമായിരുന്നു മത്സരാർത്ഥി നേഹ ഫാത്തിമയും താഷിയും തമ്മിലുള്ള പ്രണയം. മറ്റൊരു മത്സരാർത്ഥിയായ വേദാംഗിയുമായി താഷിക്കുള്ള അടുപ്പത്തെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വേദിയിലെത്തി. നേഹ ഗെയിമിൽ വൈകാരികമായി തളരുകയാണെന്നും മറ്റുള്ളവർ അവളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും മാതാപിതാക്കൾ കണ്ണീരോടെ കുറ്റപ്പെടുത്തി. ഇതിന് നേഹയെ വലിയ രീതിയിലാണ് ബാധിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)