iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Donald Trump Rally: 'മിണ്ടാതിരിക്കൂ, തോല്‍വി!' തിരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിത്തെറിച്ച് ട്രംപ്

International

പ്രതിഷേധക്കാര്‍ പ്രസംഗം തടസ്സപ്പെടുത്തിയപ്പോള്‍ ട്രംപ് രൂക്ഷമായി പ്രതികരിച്ചു, മാധ്യമപ്രവര്‍ത്തകനുമായി വാക്പോര്.

യുഎസിലെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് ഡോണാള്‍ഡ് ട്രംപ്. ഫ്ലോറിഡയില്‍ ട്രംപ് നടത്തിയ റാലിയില്‍ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തി.

ട്രംപിന്റെ പ്രസംഗത്തിനിടയില്‍ കുറഞ്ഞത് നാല് തവണയെങ്കിലും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് തടസ്സപ്പെടുത്തലുകള്‍ ഉണ്ടാവുകയും അത് അദ്ദേഹത്തെ ചൊടിപ്പിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ട്രംപ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവെച്ച് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു. 'മിണ്ടാതിരിക്കൂ മണ്ടാ! ഇയാല്‍ എന്ത് തോല്‍വിയാണ്? ഇയാളെ പുറത്താക്കൂ.' എന്ന് ട്രംപ് ആക്രോശിച്ചു. തുടര്‍ച്ചയായുള്ള ഇത്തരം തടസ്സപ്പെടുത്തലുകള്‍ തന്റെ പ്രസംഗത്തിന്റെ ഒഴുക്കിനെയും അവതരണങ്ങളെയും ബാധിക്കുമെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലോറിഡയിലെ ഡെടോണ ബീച്ചിലുള്ള ഓഷ്യന്‍ സെന്റര്‍ അരീനയില്‍ വെള്ളിയാഴ്ച നടന്ന റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ ബൈറോണ്‍ ഡൊണാള്‍ഡ്സ്, സെനറ്റര്‍ ആഷ്ലി മൂഡി എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ ട്രംപ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച രാവിലെ അയോവയിലും കാൻസാസിലെയും റാലികള്‍ ട്രംപ് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഫ്ലോറിഡയിലെ റാലി മുന്‍ നിശ്ചയിച്ച പ്രകാരമാണ് നടന്നത്. പ്രചാരണ റാലികൾ റദ്ദാക്കിയതിനെക്കുറിച്ച് റോയിട്ടേഴ്സിന്റെ മാധ്യമപ്രവർത്തന്‍ ചോദിച്ചപ്പോള്‍ ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. റാലികൾ റദ്ദാക്കിയതിന്റെ കാരണം ട്രംപിന്റെ ആരോഗ്യ പ്രശ്നങ്ങളാണോയെന്നാണ് മാധ്യമപ്രവർത്തകൻ അന്വേഷിച്ചത് എന്നാല്‍ തനിക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ട്രംപ് വ്യക്തമാക്കി.

മാധ്യമപ്രവർത്തകന് അസുഖമാണെന്നും അദ്ദേഹം വെറുപ്പുളവാക്കുന്നവനാണെന്നും പറഞ്ഞ ട്രംപ് അദ്ദേഹത്തിന്റെ ശരീരപ്രകൃതി തീർത്തും മോശമാണെന്നും കാണാൻ നരകതുല്യമാണെന്നും പരിഹസിച്ചു. ആദ്യം സ്വന്തം ശരീരമൊന്നു വൃത്തിയാക്കി ഒതുക്കിവെയ്ക്കാൻ ആവശ്യപ്പെട്ട അദ്ദേഹം രണ്ടാഴ്ചയായി തന്റെ പിന്നാലെ നടക്കുകയാണെന്നും അവിടേക്ക് പോകാൻ തനിക്ക് തോന്നാത്തതുകൊണ്ടാണ് കാൻസാസിലേക്ക് പോകാത്തതെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം