Flydubai Cockpit Attack: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ തിരിച്ചടിക്കും: ട്രംപ്
വാഷിംഗ്‌ടൺ: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് ബന്ധമുണ്ടെങ്കിൽ ശക്തമായ തിരിച്ചടിക്കുമെന്ന് ട്രംപ്. ഇക്കാര്യം ട്രംപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പറഞ്ഞത്. വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ച സംഭവത്തിൽ ഇറാൻ പങ്കുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന വൻദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിനെ ട്രംപ് പ്രശംസിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഇറാൻ പങ്കുള്ളതായി ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയത് ഒമാൻ സ്വദേശിയായ പൗരൻ ആണെന്ന് ഇന്നലേ ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുത്ത സ്മിത് മച്ചാർ ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ഇതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. പിന്നാലെ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more