Trump Body Shamed Journalist: ആരോഗ്യത്തെക്കുറിച്ച് ചോദിച്ചു, മാധ്യമപ്രവര്‍ത്തകനെ വ്യക്തിഹത്യ ചെയ്ത് ട്രംപ്
റാലികള്‍ റദ്ദാക്കിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ശരീരപ്രകൃതിയുടെ പേരില്‍ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദമാകുന്നു.
)
തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക്ഷേപിച്ചു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ വൈറ്റ് ഹൗസ് ലേഖകനായ ജേക്കബ് ബോഗേജിനെയാണ് ട്രംപ് അപമാനിച്ചത്.
അയോവയിലും കാൻസാസിലും തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതിന്റെ കാരണം ട്രംപിന്റെ ആരോഗ്യ പ്രശ്നങ്ങളാണോയെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തോട് ട്രംപ് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെയും രൂപത്തെയും പരിഹസിച്ചുകൊണ്ടാണ് ട്രംപ് മോശം പരാമർശങ്ങൾ നടത്തിയത്.
തനിക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമപ്രവർത്തകന് അസുഖമാണെന്നും അദ്ദേഹം വെറുപ്പുളവാക്കുന്നവനാണെന്നും പറഞ്ഞ ട്രംപ് അദ്ദേഹത്തിന്റെ ശരീരപ്രകൃതി തീർത്തും മോശമാണെന്നും കാണാൻ നരകതുല്യമാണെന്നും പരിഹസിച്ചു.
ആദ്യം സ്വന്തം ശരീരമൊന്നു വൃത്തിയാക്കി ഒതുക്കിവെയ്ക്കാൻ ആവശ്യപ്പെട്ട അദ്ദേഹം രണ്ടാഴ്ചയായി തന്റെ പിന്നാലെ നടക്കുകയാണെന്നും അവിടേക്ക് പോകാൻ തനിക്ക് തോന്നാത്തതുകൊണ്ടാണ് കാൻസാസിലേക്ക് പോകാത്തതെന്നും കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റിന്റെ നാല് വർഷത്തെ ഭരണകാലയളവിന്റെ പകുതിയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും വിവിധ പ്രാദേശിക പദവികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് മികച്ച സ്വാധീനമുള്ള അയോവ, കാൻസാസ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ട്രംപ് വ്യക്തമാക്കുകയും തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)