യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെൻറ് പ്രമേയം പരാജയപ്പെട്ടു
റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി മുൻകൈയെടുത്ത് നടത്തിയ പ്രതിരോധ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
)
വാഷിംഗ്‌ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെൻറ് പ്രമേയം ജനപ്രതിനിധിയിൽ പരാജയപ്പെട്ടു. പ്രമേയം പരാജയപ്പെട്ടത് 204 നെതിരെ 211 വോട്ടുകൾക്കാണ്.
പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിട്ടു. ഇംപീച്ച്മെന്റ് പ്രമേയത്തോടെ ഇത് ദേശസ്നേഹമല്ല അട്ടിമറിയാണെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പ്രതികരിച്ചു. ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടത് ട്രംപ് ഭരണകൂടത്തിന് വലിയ ആശ്വാസമാണ്.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. നടപടി ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പ്രസിഡന്റ് ട്രംപ് ഹെഗ്സെത്തിന് ശക്തമായ പിന്തുണ നല്‍കിയതിനെത്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിരോധ സെക്രട്ടറിക്ക് അനുകൂല നിലപാട് സ്വീകരിച്ചു.
ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ അധികാരമേറ്റെടുക്കുമ്പോള്‍ അടുത്ത സ്പീക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, ഹെഗ്സേത്ത് അധികാരം ദുരുപയോഗം ചെയ്തു എന്നും അമേരിക്കയുടെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തി എന്നും ആരോപിച്ചിട്ടുണ്ട്. പ്രമേയത്തെ സെനറ്റിലെ ഡെമോക്രാറ്റ് നേതാവ് ചക് ഷൂമറും പിന്തുണച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)