iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

വമ്പൻ ട്വിസ്റ്റ്; നെതന്യാഹുവിന്റെ പാർട്ടിയെ സർക്കാരിലേക്ക് ക്ഷണിച്ച് ഐസൻകോട്ട്

International

പുതിയ സർക്കാർ രൂപീകരിക്കാൻ ഇസ്രായേൽ പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ചു

ജറുസലം: ഇസ്രായേലിൽ പുതിയ സർക്കാർ ഉണ്ടാക്കാൻ യഷാർ പാർട്ടി നേതാവിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചതോടെ സർക്കാർ രീപീകരണ ശ്രമങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്. ഇതിനിടയിൽ ഐസൻകോട്ട് നെതന്യാഹുവിന്റെ പാർട്ടിയെ തൻറെ സഖ്യസർക്കാരിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ ജറുസലേമിലെ പ്രസിഡന്റിന്റെ ഓഫീസിൽ നടന്ന ചടങ്ങളിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം ഗാദി ഐസൻകോട്ട് വ്യക്തമാക്കിയത്. കൂടാതെ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിചിനെയും ഒപ്പം കൂട്ടാൻ മടിയില്ലെന്നും അദ്ദേഹം അറിയിച്ചു. "പ്രസിഡന്റിനോട് വ്യക്തമാക്കിയതുപോലെ ഇത് ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന് ലിക്കുഡ്, റിലീജിയസ് സയനിസ്റ്റ് പാർട്ടികളിലെ അംഗങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച നയങ്ങളെയും അവർ പിന്തുണയ്ക്കാതിരിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നാണ് ഐസൻകോട്ട് പറഞ്ഞത്.

പുതിയ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാനും വ്യവസ്ഥയിലുണ്ട്. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.

സർക്കാര്‍ രൂപീകരണത്തിന് ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലെ 120 അംഗങ്ങളില്‍ 61 പേരുടെ പിന്തുണയാണ് വേണ്ടത്. ഇവിടെ ഐസന്‍കോട്ടിന് 67 പാര്‍ലമെന്റ് അംഗങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ എല്ലാവരും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ പങ്കാളികളാകുമെന്ന് ഉറപ്പില്ല എന്നും സൂചനയുണ്ട്. ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടിക്ക് 21 സീറ്റും ടുഗെതര്‍ പാര്‍ട്ടിക്ക് 12 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് എട്ട് സീറ്റും യിസ്രയേല്‍ ബെയ്‌തേനു പാര്‍ട്ടിക്ക് ഏഴ് സീറ്റുമാണ് ഉള്ളത്. ഇവര്‍ക്ക് പുറമെ അറബ് പാര്‍ട്ടികളായ ജോയിന്റ് ലിസ്റ്റിന് 11 സീറ്റും, റാം പാര്‍ട്ടിക്ക് എട്ട് സീറ്റുമുണ്ട്. ഇതോടെ മൊത്തം 67 സീറ്റുകളുടെ പിന്തുണ ഐസന്‍കോട്ടിന് ലഭിക്കും.

ഐസൻകോട്ടിന് സർക്കാര്‍ രൂപീകരണത്തില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയാണ് ഏറ്റവും എളുപ്പത്തില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സഹായിക്കുക. ജോയിന്റ് ലിസ്റ്റിന്റെയും റാം പാര്‍ട്ടിയുടെയും ആകെ 19 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ഭൂരിപക്ഷം എളുപ്പത്തിൽ മറികടക്കാനാകും. എന്നാല്‍ ഐസന്‍കോട്ടിന്റെ സഖ്യത്തിലുള്ള വലതുപക്ഷ പാര്‍ട്ടിയായ യിസ്രയേല്‍ ബെയ്‌തേനുവിന്റെ നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാന്‍ അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനെ നേരത്തേതന്നെ എതിര്‍ത്തിട്ടുണ്ട് എന്നൊരു സൂചനയുമുണ്ട്. അറബ് പാര്‍ട്ടികളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കുക എന്നൊരു സാധ്യതയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.