iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kuwait Iranian Drone: കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം, 2 ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു

International

കുവൈറ്റ് വ്യോമാതിർത്തിയിൽ ഇറാൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈറ്റ് ആർമി സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ ഒരു കുവൈറ്റ് സ്വദേശി, ഒരു പാകിസ്ഥാൻ സ്വദേശി എന്നിവർ ഉൾപ്പെടുന്നു. മരിച്ച രണ്ട് ഇറ്റാലിയൻ പൗരന്മാർ ജർമ്മൻ പ്രതിരോധ കമ്പനിയായ റെയിൻമെറ്റലിന്റെ ജീവനക്കാരാണെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വ്യോമാതിർത്തിക്കുള്ളിൽ കടന്ന നിരവധി ഡ്രോണുകൾ സായുധസേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ ഇറാൻ ലക്ഷ്യമിട്ട കേന്ദ്രം ഏതാണെന്നോ നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചോ മന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാനിയൻ കടന്നുകയറ്റത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

ഇത് പരമാധികാരത്തിന്റെ ഗുരുതര ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും, സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് വ്യക്തമാക്കി. ഇറ്റാലിയൻ സർക്കാരിനും ജനതയ്ക്കും കുവൈറ്റ് അനുശോചനം അറിയിച്ചു.

ഫെബ്രുവരിയിൽ ഇറാനെതിരെ യുഎസ്-ഇസ്രായേൽ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലുടനീളം ടെഹ്‌റാൻ പ്രത്യാക്രമണങ്ങൾ നടത്തിവരികയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.