iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kerala Rain Updates: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

Kerala

സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായിട്ടുള്ളത്. 

കൊച്ചി: സംസ്ഥാനത്തുടനീളം കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് ബാലുശ്ശേരി കൈതച്ചാലിന് സമീപം ശക്തമായ കാറ്റിൽ മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. പ്രദേശവാസിയായ ഭാസ്കരൻ, ഭാര്യ പ്രേമ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഭാസ്കരന്റെ വീടാണ് പൂർണ്ണമായും തകർന്നത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം-തിരൂർ റൂട്ടിൽ കൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഫയർഫോഴ്സിന്റെയും പ്രാദേശികവാസികളുടെയും ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ, എറണാകുളം പെരുമ്പാവൂർ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര വൈകിട്ട് നാലരയോടെ ശക്തമായ കാറ്റിൽ തകർന്നുവീണു. അപകടസമയത്ത് വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ചാലക്കുടിയില്‍ മരം വീണ് സ്വകാര്യ ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിരുന്ന ബിഎംഡബ്ല്യൂ കാര്‍ തകര്‍ന്നു. ഒപ്പം മറ്റു രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും മരം വീഴുകയായിരുന്നു. ആളപായമില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.