iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Wild Elephant Attack: മൂന്നാറിൽ കാട്ടാന ആക്രമണം; പടയപ്പ കാർ തകർത്തത് യാത്രക്കാർ കാറിലുള്ളപ്പോൾ

Kerala

കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 

ഇടുക്കി: മൂന്നാർ പെരിയവാരയ്ക്ക് സമീപം കാട്ടാന പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഗ്രാമപഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്.

വാഹനത്തിനുള്ളിൽ ആളുകളുള്ള സമയത്താണ് ആന കാർ ആക്രമിച്ചത്. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ഉള്ളിലുണ്ടായിരുന്നവർ പരിക്കുകളൊന്നും ഏൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ആക്രമണത്തിന് ശേഷം പടയപ്പ അടുത്തുള്ള വനമേഖലയിലേക്ക് മടങ്ങി. ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നത് നാട്ടുകാരെയും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.