Gold Smuggling: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് പിടികൂടി; യുവതി അറസ്റ്റിൽ
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
)
കൊച്ചി: ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കാസറഗോഡ് സ്വദേശിനിയിൽ നിന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ കുടുംബത്തോടൊപ്പം എത്തിയ റഹ്മത്ത് അബ്ദുൾ ഹക്കിം ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൻറെ പിടിയിലായത്.
349.95 ഗ്രാം തൂക്കം വരുന്ന സ്വർണം ഫോയിൽ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ തുടർനപടികൾക്കായി പ്രതിയെ കസ്റ്റംസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)