Car Accident: കൊച്ചിയിൽ കാർ അപകടത്തിൽ മൂന്ന് മരണം; ഡ്രൈവർ പിടിയിൽ
അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
)
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരാണ് മരിച്ചത്. അപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്.
വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് സംശയിക്കുന്നു. രാജഗിരിയിൽ ബി.കോം വിദ്യാർഥിയാണ് ഇയാൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)