Nedumbassery Car Accident: നെടുമ്പാശേരി വാഹനാപകടം; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി, പ്രതിക്കെതിരെ നരഹത്യക്ക് കേസ്
നെടുമ്പാശേരി വാഹനാപകടത്തിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി.
)
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി. ട്രാൻസ്പോർട്ട് കമ്മീഷണറോടാണ് റിപ്പോർട്ട് തേടിയത്. വാഹനം ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ 19 വയസ്സുകാരനായ പ്രതി സുഹൈലിനെതിരെയാണ് പോലീസ് നടപടി. പ്രതി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
വാഹനം അമിതവേഗതയിലായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി. കെ അറിയിച്ചു. സുഹൈലിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ കാർ. അപകടസമയത്ത് കാറിലുണ്ടായിരുന്ന സഹയാത്രികനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സ്കൂട്ടർ യാത്രികരാണ്. അപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. രാജഗിരിയിൽ ബി.കോം വിദ്യാർഥിയാണ് ഇയാൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)