iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

Masappadi Case: രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി CMRL ഉദ്യോഗസ്ഥർ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും

കൊച്ചി: മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. ഒൻപത് പേരോടാണ് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാനാണ് ഇഡിയുടെ നീക്കം.

ഇതിനിടയിൽ ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകുമെന്നും റിപ്പോർട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിന്നു അന്വേഷണം നടത്തിയത്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴികളിൽ വ്യക്തത വരുത്താനായിരിക്കും വീണ്ടും ചോദ്യം ചെയ്യുന്നത്. ബാക്കിയുള്ള നടപടികൾ വിജിലൻസ് റിപ്പോർട്ടിൽ കേസെടുക്കണമെന്ന നിർദ്ദേശത്തിലുള്ള സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും.

ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ ഇനി കൂടിയാലോചനകൾക്ക് ശേഷമായിരിക്കും ഇഡിയുടെ നീക്കം. കേസിൽ ആദ്യഘട്ട കുറ്റപത്രത്തിനുള്ള മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.