Medicine Shortage: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സ്റ്റോക്കില്ല
പല ആശുപത്രികളിലും അർബുദബാധിതർക്ക് നൽകുന്ന മോർഫിൻ അടക്കമുള്ള വേദനസംഹാരികളും സ്റ്റോക്ക് ഇല്ല.
)
കോഴിക്കോട്: ബീച്ച് ആശുപത്രിയടക്കം കോഴിക്കോട് ജില്ലയിലെ പല ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു. പല ആശുപത്രികളിലും ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സ്റ്റോക്കില്ല. ആശുപത്രികളിൽ ലോക്കൽ പർച്ചേസിങ്ങിലൂടെ മരുന്ന് എത്തിച്ചുവെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും മരുന്ന് ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധി തുടരുകയാണ്.
)
)
)
)
)
)
)
)