Kozhikode News: കോഴിക്കോട്ട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ
കോഴിക്കോട് നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.
)
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സുഖമില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുഞ്ഞ് മർദനത്തിനിരയായാണ് മരിച്ചത് എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് നടപടി.
2025 ഒക്ടോബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. രാത്രിയിൽ വിളിച്ചിട്ട് കുഞ്ഞ് പ്രതികരിച്ചില്ലെന്നും മൂക്കിലൂടെ കഫം വന്നെന്നും പറഞ്ഞായിരുന്നു പെൺകുഞ്ഞിനെ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയി എത്തിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷഷായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതോടെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയരുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അഞ്ജനയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ പിതാവ് നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. മജിസ്ട്രേറ്റിന് മുൻപിലും അഞ്ജന സമാനമായ മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് അച്ഛനെയും അമ്മയെയും പ്രതിചേർത്തു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുട്ടിയുടെ അച്ഛനെതിരെ ചുമത്തിയത്. മർദ്ദന വിവരം മറച്ചുവെച്ചുവെന്നതാണ് അമ്മയ്ക്കെതിരെയുള്ള കുറ്റം. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)