Kochi News: കൊച്ചിയിൽ ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തി; യുവാവ് പിടിയിൽ, രണ്ട് പോലീസുകാർക്ക് പരിക്ക്
കൊച്ചിയിൽ കാറിനെ പിന്തുടർന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചു വീഴ്ത്തി. യുവാവ് പോലീസ് പിടിയിൽ.
)
കൊച്ചി: ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കാറിനെ ബൈക്കിൽ പിന്തുടർന്ന ഉദ്യോഗസ്ഥരെയാണ് പ്രതീക് ഇടിച്ചത്. പോലീസ് പിടികൂടിയ വാഹനത്തിൽ നിന്ന് 32ഗ്രാം രാസ ലഹരി എന്ന സംശയിക്കുന്ന വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി എറണാകുളം ഡാൻസാഫ് സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രതീകിന്റെ കാർ പായുകയായിരുന്നു. ഇയാൾ വാടകയ്ക്ക് എടുത്ത കാർ ആയിരുന്നു. ഉദ്യോഗസ്ഥർ ബൈക്കിൽ വാഹനത്തെ പിന്തുടർന്നപ്പോൾ ഇടിക്കുകയായിരുന്നു.
എളമക്കര സ്റ്റേഷനടുത്തുകൂടി കാർ പോകുന്നതായുള്ള വിവരം ലഭിച്ചതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ പ്രതി അതിവേഗത്തിൽ കാർ റിവേഴ്സ് എടുക്കുകയും പിന്നാലെ ബൈക്കിൽ വന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വീണ്ടും പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചിരുന്നു. തുടർന്ന് പോലീസ് വളയുകയും കാറിൽ നിന്ന് പ്രതിയെ പുറത്തെടുക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥരെ തള്ളിമാറ്റി കുതറിയോടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സംഭവം അറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വാടകയ്‌ക്കെടുത്ത കാറിനുള്ളിൽ നിന്ന് എംഡിഎംഎ എന്ന് സംശയിക്കുന്ന 32 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയത്. സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായ പ്രതി കഴിഞ്ഞ ദിവസമാണ് ഈ വാഹനം വാടകയ്‌ക്കെടുത്തത്. ലഹരിവസ്തുവിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പ്രതിയുടെ ആക്രമണത്തിൽ തള്ളി താഴെയിടപ്പെട്ട ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)