Cooking Tips: ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ ഈ അബദ്ധങ്ങൾ വരുത്തരുതേ! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
)
ഉപ്പിലാതെയുണ്ടാക്കുന്ന വിഭവങ്ങൾ വളരെ കുറവായിരിക്കും അല്ലേ? പാചകക്കൂട്ടിൽ ഉപ്പില്ലാതെ നമുക്ക് പറ്റില്ല. നമ്മൾ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളിൽ ഉപ്പ് പ്രധാനമാണ്. ചില മധുരപലഹാരങ്ങളിൽ പോലും രുചി ബാലൻസ് ചെയ്യാൻ വേണ്ടി നമ്മൾ ഉപ്പ് ചേർക്കാറുണ്ട്.
വിഭവങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല, അവയുടെ ഘടനയും സുഗന്ധവും മെച്ചപ്പെടുത്താനും കൂടിയാണ് ഉപ്പ് ഉപയോഗിക്കുന്നത്. ഏതൊരു ഭക്ഷണത്തിന്റെയും യഥാർത്ഥ രുചിയെ പുറത്തുകൊണ്ടുവരാൻ ഉപ്പിന് കഴിയുമെന്നാണ് പ്രമുഖ ഭക്ഷണ എഴുത്തുകാരനായ ജെഫ്രി സ്റ്റെയിൻഗാർട്ടൻ തന്റെ 'ദി മാൻ ഹൂ എയ്റ്റ് എവരിതിങ്' എന്ന പുസ്തകത്തിൽ പറയുന്നത്.
എന്തൊക്കെ ആയാലും ഉപ്പില്ലാതെ ഒരു ഭക്ഷണവും നമ്മുടെ പാചകക്കൂട്ടിലുണ്ടാകില്ല. ഉപ്പില്ലാതെ പാചകം ചെയ്യുന്നത് ആലോചിക്കാൻ കൂടി നമുക്ക് കഴിയില്ല. എന്നാൽ ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത് ഒറ്റയടിക്ക് ഉപ്പ് ചേർക്കാൻ പാടില്ല എന്നതാണ്. ഏതൊരു വിഭവത്തിലായാലും അൽപാൽപമായി മാത്രം ഉപ്പ് ചേർക്കാവുള്ളൂ. ഉപ്പ് കുറഞ്ഞ് പോയാലും നമുക്ക് വീണ്ടും ചേർക്കാം. കൂടി പോയാൽ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിൽ പാകം ചെയ്യാൻ വയ്ക്കുന്നതിന് മുൻപ് തന്നെ ഉപ്പ് ചേർക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വിഭവത്തിന്റെ രുചിയും ഗന്ധവും നനവുമൊന്നും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഇറച്ചി വിഭവങ്ങളിൽ ആദ്യം തന്നെ ഉപ്പ് ചേര്‍ക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്.
വിഭവങ്ങൾക്ക് 'ക്രിസ്പിനസ്' ലഭിക്കണമെങ്കിൽ പാചകത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമെ ഉപ്പ് ചേർക്കാവുള്ളൂ.
ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ അത് കയ്യിലെടുത്ത് വിതറി വേണം ചേർക്കാൻ. ഇത് എല്ലായിടത്തേക്കും ഒരുപോലെ ഉപ്പെത്താൻ സഹായിക്കും. ഫുഡിൽ ഉപ്പ് കൂടാതിരിക്കാനുമെല്ലാം ഈ രീതിയാണ് ഉചിതം.
ചേരുവകളുടെ സ്വഭാവം അനുസരിച്ച് വേണം ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ടത്. സോയാ സോസ്, പ്രോസസ്ഡ് ചീസ്, ഒലിവ് പോലെയുള്ള ഉപ്പിന്റെ അംശം കൂടുതലുള്ള ചേരുവകൾ ഉപയോഗിക്കുമ്പോൾ വിഭവത്തിൽ വേറെ ഉപ്പ് ചേർക്കുന്നത് പരമാവധി കുറയ്ക്കാം.
മധുരപലഹാരങ്ങൾ തയാറാക്കുമ്പോഴും ഒരു നുള്ളു ഉപ്പ് ചേർക്കണം. ഇത് മധുരത്തിന്റെ കാഠിന്യം കുറച്ച് വിഭവത്തിന്റെ യഥാർത്ഥ രുചിയും സുഗന്ധവും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)