Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
അപകടത്തെത്തുടർന്ന് പിക്കപ്പ് വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
)
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പിക്കപ്പ് വാൻ മറിഞ്ഞു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന് (22) ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് വച്ചാണ് അപകടമുണ്ടായത്.
മലപ്പുറത്ത് നിന്ന് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കറിയുമായ പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലെ കൈവരിയിൽ ഇടിച്ച് വാഹനം തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മുഹമ്മദ് ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷഹീനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)