Unnecessary Angioplasty: മുഖ്യമന്ത്രിയുടെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ
Unnecessary Angioplasty: അനാവശ്യമായി നടത്തുന്ന ആൻജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രി വിഡി സതീശൻ.
)
കോഴിക്കോട്: ആവശ്യമില്ലാത്ത രോഗികൾക്ക് പോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പിന്തുണച്ച് ഡോക്‌ടർമാർ രംഗത്ത്. ഇതിനെതിരെ ക്യാമ്പയിൻ വേണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത്.
ഇതിൽ പ്രതികരണവുമായി മുതിർന്ന ഡോക്ടർമാർ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ഇത് തുറന്നുപറയാൻ ആരെങ്കിലുമൊരാൾ ധൈര്യം കാണിച്ചല്ലോയെന്നുമാണ് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി രാജേഷ് സമൂഹമാധ്യമത്തിലൂടെ കുറിച്ചത്. അദ്ദേഹത്തിൻറെ പോസ്റ്റിനെ പിന്തുണച്ചു കൊണ്ട് പ്രമുഖ ഡോക്‌ടർമാരടക്കം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരെ ക്യാമ്പയ്‌ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി. നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെയായിരുന്നു "ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാള്‍ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം...'' എന്നായിരുന്നു.
പക്ഷെ രോഗികളോട് ഒരു കാര്യം കൂടി ഡോക്ടർ ഓർമിപ്പിക്കുന്നുണ്ട് അത് ഇങ്ങനെയായിരുന്നു. "എങ്കിലും എല്ലാറ്റിനെയും സംശയ ദൃഷ്ടിയോടെ കാണുന്നത് ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവും. ചെയ്യേണ്ടതു ചെയ്യണം. കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ.സി.ജിയില്‍ വ്യതിയാനം കണ്ടതിന്റെപേരില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടെ കണ്ട് അഭിപ്രായം തേടണം. റിസ്‌കാണെങ്കില്‍ കാത്തിരിക്കരുത്. ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ 90 മിനിറ്റിനുള്ളില്‍ ആന്‍ജിയോപ്‌ളാസ്റ്റി ചെയ്യണം. അത്തരം അവസരങ്ങളില്‍ ഡോക്ടറെ അവിശ്വസിക്കരുത്. ഓരോ മിനിറ്റും നിര്‍ണായകമാണ്. ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ ഇ.സി.ജി.കള്‍ വരെ നോര്‍മല്‍ ആയേക്കാം. നിങ്ങള്‍ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിര്‍ണയം നടക്കുന്നത്. മിനിമം ഒബ്‌സര്‍വേഷനു മുന്‍പ് നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുത്'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)