Ashwanth Kok: യൂട്യൂബർ അശ്വന്ത് കോക്കിന് വീണ്ടും കുരുക്ക്? ഥാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും പിടിച്ച് പോലീസ്!
)
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽനിന്ന് എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. ഥാറിൽ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്ത് വെച്ചാണ് അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ ട്രാഫിക് പോലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പിടികൂടിയത്. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)