Asian Games 2026: സ്വർണം എയ്തിട്ട് ഇന്ത്യ; അമ്പെയ്ത്തിൽ വനിതാ ടീമിന് റെക്കോർഡോടെ സ്വർണ്ണം
)
നഗോയ: ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണം റെക്കോർഡോടെ സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ എയ്തിട്ടത് ചൈനയെ ആയിരുന്നു.
ജ്യോതി സുരേഖ വെന്നം, പ്രിതിക പ്രദീപ്, ചികിത തനിപർത്തി എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ചൈനയ്‌ക്കെതിരെ 234-228 എന്ന സ്കോറിന് മികച്ച വിജയം കൈവരിച്ചത്. ദക്ഷിണ കൊറിയയെ 234-233 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ ചൈനയെ നേരിടുകയായിരുന്നു.
വനിതാ ടീം സ്ക്വാഷിൽ അനാഹത് സിങ്ങും തൻവി ഖന്നയും സെമിഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഉടൻ തന്നെ മറ്റൊരു മെഡൽ നേട്ടം കൂടി ഇന്ത്യ കാത്തിരിക്കുകയാണ്. നിലവിൽ മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. വരും മത്സരങ്ങൾ നില ഉയർത്തും എന്ന പ്രതീക്ഷയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)