Delimitation Bill: ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി; സ്റ്റാലിനെ കണ്ട് ഇന്ത്യാ സഖ്യ നേതാക്കൾ മടങ്ങി
എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യാ സഖ്യ നേതാക്കൾ മടങ്ങി. ഡീലിമിറ്റേഷൻ ബില്ലിനെ അനുകൂലിച്ച് നിലപാടെടുത്ത ഡിഎംകെയെ അനുനയിപ്പിക്കാനാണ് നേതാക്കളെത്തിയത്.
)
ചെന്നൈ: മണ്ഡല പുനർനിർണ്ണയ ബില്ലിന് അനുകൂലമായി നിലപാടെടുത്ത ഡിഎംകെയെ അനുനയിപ്പിക്കാനെത്തിയ ഇന്ത്യാ സഖ്യ നേതാക്കൾ മടങ്ങി. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നേതാക്കൾ മടങ്ങിയത്. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കേരളം മുഖ്യമന്ത്രി വി.ഡി സതീശൻ തുടങ്ങി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ചർച്ചയിലുണ്ടായിരുന്നു.
ഊഷ്മളമായ സ്വീകരണമാണ് നേതാക്കൾക്ക് സ്റ്റാലിന്റെ വസതിയിൽ ലഭിച്ചത്. സ്റ്റാലിനെ അനുനയിപ്പിക്കുക, മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. നേരത്തെ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാട് ഡിഎംകെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യ നേതാക്കൾ സ്റ്റാലിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ച നടത്തിയെങ്കിലും ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് നിലവിലെ വിലയിരുത്തൽ.
തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചരിത്രം തങ്ങളെ 'എട്ടപ്പന്മാരായിട്ടല്ല (ചതിച്ചവരായിട്ടല്ല), കട്ടബൊമ്മന്മാരായിട്ടാണ് (വീരന്മാരായിട്ടാണ്)' അടയാളപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
എന്നാൽ സഖ്യത്തിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായ ഝാർഖണ്ഡിലെ സഖ്യകക്ഷിയായ ജെഎംഎം ബില്ലിനെ തുറന്നെതിർത്തിരുന്നില്ല. ഇത് കോൺഗ്രസിനെ ആശങ്കയിലാക്കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)