Monalisa Bhosle: കുഭമേള വൈറൽ താരം മൊണാലിസ മരണപ്പെട്ടു?
മൊണാലിസ ഭോസ്ലെ മരണപ്പെട്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നു.
)
കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെ മരണപ്പെട്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ശാരീരിക പീഡനത്തെ തുടർന്ന് മൊണാലിസ മരണപ്പെട്ടുവെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളും മാലയിട്ട രീതിയിലുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മൊണാലിസ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. മൊണാലിസ സുരക്ഷിതയാണെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി. മാത്രമല്ല മൊണാലിസ അവരുടെ സോഷ്യൽ മീഡിയയിൽ സജീവമാണ്.
പ്രയാഗ്രാജ് മഹാ കുംഭമേളയിൽ രുദ്രാക്ഷമാല വിൽക്കുന്നതിനിടെയാണ് മൊണാലിസ ഭോസ്ലെ വൈറലാകുന്നത്. ഇതിന് പിന്നാലെ മൊണാലിസയ്ക്ക് നിരവധി മോഡലിംഗ് അവസരങ്ങളാണ് ലഭിച്ചത്.
തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ മാർച്ച് 11-നാണ് മൊണാലിസയും കാമുകൻ ഫർമാൻ ഖാനും തമ്മിൽ വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് സംരക്ഷണം തേടിയ ശേഷമായിരുന്നു ഇവരുടെ വിവാഹം.
മിശ്രവിവാഹമായതിനാൽ ലവ് ജിഹാദ് ആരോപണങ്ങളുമായി ചില സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രംഗത്തെത്തി. വിവാഹസമയത്ത് മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ആരോപിച്ച് അവരുടെ കുടുംബവും സജീവമായിരുന്നു.
പ്രായപൂർത്തിയായിട്ടില്ലെന്ന രേഖകൾ ഹാജരാക്കി ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് ക്രിമിനൽ കേസ് എടുക്കുകയും ചെയ്തു. എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി മൊണാലിസയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. വിവാഹസമയത്ത് മൊണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)