Kerala Train Service: പുതുവർഷത്തിലെ ഈ ദിവസം ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകിയോടും
2027 ജനുവരി 7ന് കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചിലത് വൈകിയോടും.
)
തിരുവനന്തപുരം: 2027 ജനുവരി 7-ന് വിവിധ ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ വൈകിയോടുമെന്നും അറിയിച്ച് റെയിൽവെ. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വൈകിയോടുകയും ചെയ്യുന്നത്.
ജനുവരി 7ന് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- എറണാകുളം ജങ്ഷൻ- ഗുരുവായൂർ പാസഞ്ചർ (56314)
- ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ (56315)
- തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ (56316)
- ഗുരുവായൂർ-എറണാകുളം ജങ്ഷൻ പാസഞ്ചർ (56317)
- എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) ജനുവരി ആറിന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അന്നേദിവസം എറണാകുളം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ
- കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് (16326) - 70 മിനിറ്റ് വൈകും
- എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്സ്പ്രസ് (18190) - 60 മിനിറ്റ് വൈകും
- ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) - 60 മിനിറ്റ് വൈകും
- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16238) - 60 മിനിറ്റ് വൈകും
- തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് എക്സ്പ്രസ് (11074) - രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് ആയിരിക്കും ട്രെയിൻ പുറപ്പെടുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)