iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Career News: കോഴിക്കോട് മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് നിയമനം; അഭിമുഖം ഡിസംബർ 4ന്

Career

മലിനീകരണ നിയന്ത്രണ ബോർഡിൽ എഞ്ചിനിയറിംഗ് അപ്രൻ്റീസ് ഒഴിവുകൾ. കോഴിക്കോടാണ് നിയമനം. 

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ-ജില്ലാ ഓഫീസിൽ അവസരം. ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഉദ്യോ​ഗാർത്ഥിക്ക് പ്രായം 2026 ജനുവരി 1ന് 28 വയസ്സ് കവിയരുത്.

യോ​ഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ, കെമിക്കൽ അല്ലെങ്കിൽ എൻവയോൺമെന്റൽ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.ടെക് ബിരുദം നേടിയിരിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിൽ മുമ്പ് ഒരുതവണ പരിശീലനം നേടിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കും.

അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോ​ഗാർത്ഥികളുടെ കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ എന്തൊക്കെ?

  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ വേണം
  • ആധാർ കാർഡ്
  • സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ കൈവശം ഉണ്ടായിരിക്കണം.
  • ആറുമാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ

അഭിമുഖത്തിന്റെ തിയതിയും സ്ഥലവും

2026 ഡിസംബർ 4ന് രാവിലെ 11 മണി മുതൽ അഭിമുഖം തുടങ്ങും.

സ്ഥലം - കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കോഴിക്കോട് മേഖലാ ഓഫീസ്, മൂന്നാം നില, സമൂറിയൻസ് സ്ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്.

കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://kspcb.kerala.gov.in/

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.