iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Woman Found Dead: മലയാളി സ്ത്രീ മുംബൈയിൽ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട, നിലയിൽ രക്തം വാർന്ന് മൃതദേഹം

National

മക്കൾ വിദേശത്തായിരുന്നതിനാൽ മഹേശ്വരി തനിച്ച് ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

മുംബൈ: ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന മലയാളി സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്.

ഇന്ദ്രപ്രസ്ഥ കെട്ടിടസമുച്ചയത്തിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് സംഭവം. കൈകാലുകൾ കെട്ടിയിട്ട നിലയിലും രക്തം വാർന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഖൊപ്പോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ വൈപ്പുശേരി രാമചന്ദ്ര പണിക്കരാണ് മഹേശ്വരിയുടെ ഭർത്താവ്. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ.

മക്കൾ മൂന്ന് പേരും വിദേശത്തായതിനാൽ ഫ്ലാറ്റിൽ മഹേശ്വരി തനിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.