iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Horoscope Today Saturday: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം

Religion

ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എന്തെല്ലാം ഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിയാം.

ഗ്രഹനിലയ്ക്ക് അനുസരിച്ച് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകും. ഇന്നത്തെ ദിവസം 12 രാശിക്കാരുടെയും ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കുകയെന്ന് അറിയാം. ഇതിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുന്നത് ജീവിതം എളുപ്പമാക്കും. ചിങ്ങം, മീനം, വൃശ്ചികം എന്നീ രാശിക്കാർക്ക് ബിസിനസിൽ നേട്ടം ഉണ്ടാകും. സമ്പൂർണ രാശിഫലം പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ജീവിതത്തിലെ മികച്ച സമയമാണ് ഇന്ന്. ജോലിയിൽ ഉയർച്ചയുണ്ടാകും. കൃത്യമായി ആസൂത്രണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുക.

ഇടവം

നിർണായകമായ സംരംഭങ്ങളിൽ പങ്കാളിയാകാൻ സാധ്യത. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രദ്ധിക്കുക. യാത്രകൾ പോകുന്നത് മനസ്സിന് ആശ്വാസം നൽകും.

മിഥുനം

ഇന്ന് പ്രതികൂലമായ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അപകടകരമായ സാഹചര്യങ്ങളെ ശ്രദ്ധയോടെ നേരിടുക. ജോലി സ്ഥലത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആണ്. ആഗ്രഹിച്ച നേട്ടങ്ങൾ തേടിയെത്തും. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കഴിവുകൾ ഇന്ന് പൂർണമായും ഉപയോഗപ്പെടുത്തുക.

കന്നി

കന്നി രാശിക്കാർ ഇന്ന് വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കും. വീട് അലങ്കരിക്കാനും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും സാധ്യത.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷവും പ്രസന്നതയും നിറഞ്ഞ ദിവസം ആയിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബിസിനസിൽ വളർച്ചയുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. നിക്ഷേപത്തിൽ ശ്രദ്ധിക്കുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ഫലങ്ങളായിരിക്കും ഉണ്ടാകുക. ജീവിതത്തിൻറെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മകരം

കുടുംബ ബന്ധങ്ങൾ ശക്തമാകും. വീട്ടുകാരിൽ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിക്കും. വീടിൻറെ നവീകരണ പ്രവർത്തനങ്ങൾ നടത്താനാകും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സന്തോഷവും ഊർജ്ജവും നിറഞ്ഞ ദിവസം ആയിരിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ പൂർണ സംതൃപ്തി ലഭിക്കില്ല.

മീനം

മീനം രാശിക്കാർക്ക് ഊർജ്ജവും ഉത്സാഹവും നിറഞ്ഞ ദിവസം ആയിരിക്കും ഇന്ന്. സന്തോഷ വാർത്തകൾ തേടിയെത്തും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്രകൾ നടത്തേണ്ടതായി വരും.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.