iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Navratri 2026: നവരാത്രി എട്ടാം ദിനം മഹാഗൗരി ദേവിയെ ആരാധിക്കുന്നു!

Religion

Navratri 2026: നവരാത്രി എട്ടാം ദിനമായ ഇന്ന് ദേവിയെ ആരാധിക്കേണ്ട രീതിയും ചൊല്ലേണ്ട മന്ത്രങ്ങളും അറിയാം...

Maa Katyayani: നവരാത്രിയുടെ എട്ടാം ദിനമായ ഇന്ന് നവദുർഗ്ഗമാരിൽ എട്ടാമത്തെ ഭാവമായ മഹാഗൗരിയെയാണ് ആരാധിക്കുന്നത്. മഹാഗൗരി ശുദ്ധി, ശാന്തത, കാരുണ്യം, ആത്മീയ പ്രകാശം എന്നിവയുടെ പ്രതീകമാണ്.

നാലുകൈകളുള്ള ദേവിയുടെ വാഹനം വെളുത്ത കാളയാണ്. ഇരുകൈകളിലുമായി ശൂലവും ഡമരുവും ഉണ്ട്. മഹാദേവനെ ഭർത്താവായി ലഭിക്കുന്നതിനായി പാർവതി ദേവി കാട്ടിൽ കഠിനമായ തപസ് അനുഷ്ഠിച്ചു. വർഷങ്ങളോളം തപസ്സനുഷ്ടിച്ചതിന്റെ ഫലമായി ദേവിയുടെ ശരീരം ശരിക്കും കറുത്തുപോയി. ദേവിയുടെ ഭക്തിയിൽ പ്രസാദിച്ച മഹാദേവൻ ദേവിയെ സ്വീകരിക്കുകയും ഗംഗാ തീർത്ഥത്തിൽ സ്നാനം ചെയ്യിക്കുകയും ചെയ്തു. അതോടെ ദേവിക്ക് അതീവ സുന്ദരമായ വെളുത്ത നിറം തിരിച്ചുകിട്ടുകയും ചെയ്തു. അങ്ങനെയാണ് ദേവിക്ക് മഹാഗൗരി എന്ന പേരു ലഭിച്ചത് എന്നാണ് ഐതീഹ്യം.

മഹാഗോറിയെ ആരാധിക്കുന്നത് മുൻകാല പാപങ്ങളും കർമ്മദോഷങ്ങളും അകന്ന് മനസിനെ ശുദ്ധീകരിക്കാൻ സഹായിക്കും.

ദുഃഖനിവാരണത്തിനും ഐശ്വര്യം ലഭിക്കുന്നതിനും ഈ ദേവിയെ ആരാധിക്കുന്നത് ഉത്തമം.

മഹാഗൗരി ധ്യാനം

ശ്വേമതേ വൃഷേ സമാരൂഢാ
ശ്വേതാംബരധരാ ശുചി
മഹാഗൗരി ശുഭം ദദ്യാത്
മഹാദേവ പ്രമോദദാ

മന്ത്രം

ഓം മഹാഗൗ ര്യൈ നമഃ എന്ന മന്ത്രം 108 തവണയോ 1008 തവണയോ ചൊല്ലാവുന്നതാണ്.

നവരാത്രി എട്ടാം ദിവസം: ഇന്നത്തെ നിറം (2026 ഒക്ടോബർ 18)

പർപ്പിൾ: ഇന്ന് പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് മഹാഗൗരി ദേവിയെ ആരാധിക്കുന്നത് ഉത്തമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.