iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Horoscope Today: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Religion

12 രാശിക്കാർക്കും ഇന്നത്തെ ദിവസം എന്തെല്ലാം ഗുണദോഷ ഫലങ്ങൾ ഉണ്ടാകുമെന്ന് അറിയാം.

മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഇന്നത്തെ രാശിഫലം അറിയാം. തൊഴിൽ മേഖലയിൽ ഉയർച്ചയും പ്രതിസന്ധികളെ തരണം ചെയ്യാനും ചില രാശിക്കാർക്ക് സാധിക്കും. ചില രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഏതെല്ലാം രാശിക്കാരെയാണ് ഇന്ന് ഭാഗ്യം തുണയ്ക്കുന്നതെന്ന് അറിയാം.

മേടം

പുതിയ സുഹൃത്തുക്കളെ ലഭിക്കും. വ്യക്തമായ ആശയവിനിമയങ്ങളും പുതിയ ആശയങ്ങളും ജോലി എളുപ്പമുള്ളതാക്കും. മറ്റുള്ളവരോട് സൌഹൃദത്തോടെയും ദയയോടെയും പെരുമാറുക.

ഇടവം

ചിലവുകൾ ശ്രദ്ധിക്കണം. ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തണം.

മിഥുനം

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് കാര്യങ്ങളെ കൃത്യമായി വിലയിരുത്തുക.

കർക്കടകം

സുഹൃത്തുക്കളിൽ നിന്നും അടുപ്പക്കാരിൽ നിന്നും പിന്തുണയുണ്ടാകും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കൃത്യമായി ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.

ചിങ്ങം

പുതിയ പദ്ധതികൾ ആരംഭിക്കാനാകും. ആത്മവിശ്വാസവും ഊർജ്ജവും വർധിക്കും. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. ജോലിയിൽ ശ്രദ്ധ പുലർത്തുക. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ പരിഹരിക്കാനാകും.

കന്നി

ഇന്നത്തെ ദിവസം ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഉണ്ടാകും. ലക്ഷ്യങ്ങളിലേക്ക് മുന്നേറും. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാനാകും. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകും.

തുലാം

ഇന്ന് തിരക്കേറിയ ദിവസം ആയിരിക്കും. വിശ്രമത്തിനും സമയം കണ്ടെത്തുക. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് വഴി മറ്റുള്ളവരുടെ പിന്തുണ നേടാനാകും.

വൃശ്ചികം

വിജയങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധ പുലർത്തുക. ജോലിയിൽ ഉയർച്ചയുണ്ടാകും.

ധനു

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ജോലിയിൽ അംഗീകാരം ലഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അനുകൂല ദിവസം.

മകരം

സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് കാര്യങ്ങൾ വ്യക്തമായി വിലയിരുത്തണം.

കുംഭം

ഇന്ന് തീരുമാനിച്ചിരുന്ന പദ്ധതികളിൽ മാറ്റങ്ങൾ ഉണ്ടായാലും ക്ഷമയോടെ മുന്നോട്ട് പോകുക. വിശ്വാസം നിലനിർത്താൻ പരിശ്രമിക്കുക. മറ്റുള്ളവരെ സഹായിക്കാനാകും.

മീനം

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മവിശ്വാസം വർധിക്കും. ക്ഷമയോടെ പരിശ്രമം തുടരുന്നത് ജീവിതത്തിൽ അനുകൂല ഫലങ്ങൾ നൽകും.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.