iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

WTC Standings: ന്യൂസിലൻഡിനെതിരായ സമനിലയ്ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി; കിവീസും വീണു!

Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിൻറ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. പോയിൻറ് ശതമാനത്തിൽ കുറവുണ്ടായി. 

വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യയുടെ പോയന്റ് ശതമാനം കുറഞ്ഞു. ഇതോടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്കാണ് ഇത് മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ന്യൂസിലൻഡും പോയന്റ് പട്ടികയിൽ താഴേക്കിറങ്ങിയിരിക്കുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം നടത്തുന്നതിന് കിവീസിനെതിരായ വെല്ലിങ്ടൺ ടെസ്റ്റ് ഇന്ത്യയ്ക്ക് വളരെ നിർണായകമായിരുന്നു. മത്സരത്തിന് മുൻപ് ഇന്ത്യയുടെ പോയന്റ് ശതമാനം 51.52 ആയിരുന്നു. അപ്പോഴും നാലാം സ്ഥാനത്ത് തന്നെയായിരുന്നു ഇന്ത്യയുണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ കിവീസിനെ വീഴ്ത്താൻ സാധിക്കാതെ സമനില വഴങ്ങിയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും പോയന്റ് ശതമാനത്തിൽ ഇടിവുണ്ടാകുകയുമായിരുന്നു. 50 ആണ് ഇന്ത്യയുടെ നിലവിലെ പോയന്റ് ശതമാനം. 12 മത്സരങ്ങളിൽ 5 ജയവും 4 തോൽവിയും 3 സമനിലയുമാണുള്ളത്.

ഇന്ത്യ സമനില വഴങ്ങിയത് കിവീസിനും വലിയ തിരിച്ചടിയാണ് നൽകിയത്. രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ന്യൂസിലൻഡ് ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. 72.22 പോയന്റ് ആയിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇത് 66.67 ആയി കുറയുകയാണുണ്ടായത്. ഏഴ് മത്സരത്തിൽ നാല് ജയമാണ് കിവീസിനുള്ളത്. ഒരു മത്സരം തോൽക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു. ഓസീസ് ആണ് നിലവിൽ ന്യൂസിലൻഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തുള്ളത്. 69.23 ആണ് ഓസീസിന്റെ പോയന്റ് ശതമാനം.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയാണ്. 75 പോയന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. എട്ടുമത്സരങ്ങളിൽ നിന്നായി 6 ജയവും രണ്ട് തോൽവിയുമാണ് ഇവർക്കുള്ളത്. അടുത്തിടെ ഇവർ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് കീഴടക്കിയിരുന്നു. ഈ തകർപ്പൻ ജയമാണ് പ്രോട്ടീസിന് നേട്ടമായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.