Asian Games 2026: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്: വനിതകളുടെ ട്രാപ്പ് ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി
)
നഗോയ: ഏഷ്യൻ ഗെയിംസിലെ ഷൂട്ടിങ് ഇനത്തിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ട്രാപ്പ് ടീം (Trap Team) വിഭാഗത്തിൽ നീരു ധാണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ കീർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി മെഡൽ സ്വന്തമാക്കി. 328 പോയിന്റ് നേടിയാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. ഒന്നാം സ്ഥാനത്ത് 346 പോയിന്റോടെ ചൈന സ്വർണ മെഡലും, 325 പോയിന്റോടെ കുവൈറ്റ് വെങ്കല മെഡലും സ്വന്തമാക്കി.
എന്താണ് ട്രാപ്പ്?
ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രമുഖ ഷൂട്ടിങ് ഇനമാണ് ട്രാപ്പ് (Trap). ഇതിനെ ഷോട്ട്ഗൺ ഇനങ്ങളുടെ കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഷോട്ട്ഗൺ ഉപയോഗിച്ച് ആകാശത്തേക്ക് പെട്ടെന്ന് ഉയർന്നുവരുന്ന ചെറിയ കളിമൺ ഡിസ്കുകൾ വെടിവെച്ചു തകർക്കുകയാണ് മത്സരം.
ഷൂട്ടിങ്ങിലെ കുതിപ്പ്
ഏഷ്യൻ ഗെയിമിലെ ഷൂട്ടിങ് ഇനങ്ങളിൽ ഇന്ത്യ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ 13 മെഡലുകളാണ് ഷൂട്ടിങ് ഇനങ്ങളിൽ മാത്രം ഇന്ത്യ നേടിയിട്ടുള്ളത്. ഇതിൽ മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ കമാൽജീത്തും സുരുചി സിംഗും ചേർന്ന് നേടിയ ഒരു സ്വർണ്ണവും ഉൾപ്പെടുന്നുണ്ട്. തിങ്കളാഴ്ച നടന്ന വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഈഷ സിങ്ങും വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ മെഡൽ നേട്ടം
വനിതകളുടെ ട്രാപ്പ് ടീം ഇനത്തിലെ വെള്ളി മെഡൽ നേട്ടത്തോടെ 2026-ലെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 46 ആയി ഉയർന്നു. ഇതിൽ 4 സ്വർണവും 21 വെള്ളിയും 21 വെങ്കലവും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)