Lionel Messi: 'എല്ലാം നേടിയിട്ടും ബാക്കിയായതിനെക്കുറിച്ച് നഷ്ടബോധം' മനസ്സ് തുറന്ന് ലയണല്‍ മെസ്സി
നേട്ടങ്ങള്‍ക്കിടയിലും ലയണൽ മെസ്സിക്ക് തന്റെ ജീവിത്തില്‍ വലിയൊരു നഷ്ടബോധമുണ്ട്.
)
തർക്കമില്ലാതെ പറയാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട് അതിലൊന്നാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് ലയണൽ മെസ്സി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച താരം വ്യക്തിഗത അംഗീകാരങ്ങൾ അടക്കം പലതും നേടി. മെസ്സി അർജന്റീനയ്ക്കും ലോകകപ്പ് നേടിക്കൊടുത്തു.
എന്നാൽ 39-കാരനായ താരത്തിന് ചില നഷ്ടബോധങ്ങളുണ്ട്. അതിലൊന്നാണ് ഇംഗ്ലീഷ് പഠിക്കാൻ കഴിഞ്ഞില്ല എന്നത്.
ജീവിതത്തിൽ കണ്ടുമുട്ടിയ ചില പ്രത്യേക വ്യക്തികളുമായി സംസാരിക്കാൻ ഇംഗ്ലീഷ് സഹായിക്കുമായിരുന്നു. എന്നാൽ ഭാഷ അറിയാത്തത് കാരണം പലരോടും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് മെസ്സി ഓർക്കുന്നു. മെക്സിക്കൻ പോഡ്കാസ്റ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘എനിക്ക് ഒട്ടനവധി കാര്യങ്ങളിൽ നഷ്ടബോധമുണ്ട്. ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാതിരുന്നതാണ് അതിലൊന്ന്. ഇംഗ്ലീഷ് പഠിക്കാൻ എനിക്ക് സമയമുണ്ടായിരുന്നു, പക്ഷേ ഞാൻ അത് ചെയ്തില്ല. അതിൽ എനിക്ക് വലിയ ഖേദമുണ്ട്.’
അന്താരാഷ്ട്ര സൂപ്പർ താരമായി വളർന്നിട്ടും ലയണൽ മെസ്സിക്ക് സ്പാനിഷ് മാത്രമാണ് സംസാരിക്കാൻ അറിയൂ. മറ്റൊരു ഭാഷ ആവശ്യമായി വരുന്നിടത്തെല്ലാം മിക്കപ്പോഴും ഒരു പരിഭാഷകന്റെ സഹായം തേടാറാണ് പതിവ്.
ഞാനൊരു മണ്ടനാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ടെന്ന് മെസ്സി പറയുന്നു. എന്റെ സമയം ഞാൻ വെറുതെ പാഴാക്കിക്കളഞ്ഞു. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക് ഇക്കാര്യം മനസ്സിലാകില്ല. നല്ല വിദ്യാഭ്യാസം നേടി നന്നായി പഠിക്കാനാണ് ഞാൻ എന്റെ മക്കളോട് പറയുന്നതെന്ന് മെസ്സി കൂട്ടിച്ചേർത്തു.
ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതിലുപരി മാനുഷിക ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും പുതിയ ഭാഷ എത്രത്തോളം സഹായിക്കുമെന്നാണ് മെസ്സിയുടെ അനുഭവം നൽകുന്ന പാഠം. എല്ലാ വിജയങ്ങളും നേടിയ ഒരു വ്യക്തിയുടെ ജീവിതത്തിൽ പോലും ചില നഷ്ടബോധങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ലയണൽ മെസ്സിയുടെ ഈ തുറന്നുപറച്ചിൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)