iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Marathon Fusion: മെർക്കുറിയിൽ നിന്ന് സ്വർണം! സേണിന്റെ റെക്കോർഡ് മറികടന്ന് മാരത്തൺ ഫ്യൂഷൻ

International

സേൺ എന്ന സ്ഥാപനത്തിൻറെ റെക്കോർഡ് മറികടന്നുവെന്നാണ് മാരത്തൺ ഫ്യൂഷൻ അറിയിച്ചിരിക്കുന്നത്. 

മെർക്കുറി ഉപയോ​ഗിച്ച് യഥാർത്ഥ സ്വർണം നിർമ്മിച്ചതായി മാരത്തൺ ഫ്യൂഷൻ. യുഎസ് സ്റ്റാർട്ടപ്പ് കമ്പനിയാൺ് മാരത്തൺ ഫ്യൂഷൻ. മറ്റൊരു പ്രമുഖ ശാസ്ത്ര സ്ഥാപനമായ സേണിന്റെ റെക്കോർഡിനെ മറികടന്നാണ് മാരത്തൺ ഫ്യൂഷന്റെ നേട്ടം. സേണിന്റെ റെക്കോർഡിനേക്കാൾ പത്തിരട്ടി വേഗത്തിൽ മെർക്കുറിയെ സ്വർണമാക്കി മാറ്റാൻ സാധിച്ചുവെന്നാണ് ഇവരുടെ അവകാശവാദം. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെ ചുരുക്കപ്പേരാണ് 'സേൺ'. ഫ്രഞ്ച് നാമത്തിൽ (Conseil Européen pour la Recherche Nucléaire) നിന്നാണ് സേൺ എന്ന പേര് വന്നത്.

2025-ൽ സേൺ സ്ഥാപിച്ച റെക്കോർഡിനേക്കാൾ 10 മടങ്ങ് ഉത്പാദനക്ഷത കൈവരിക്കാൻ മാരത്തൺ ഫ്യൂഷന് സാധിച്ചു. ഫ്യൂഷൻ റിയാക്ടറുകളിലെ ന്യൂട്രോണുകൾ ഉപയോഗിച്ചാണ് മെർക്കുറിയെ സ്വർണമാക്കി മാറ്റിയിട്ടുള്ളത്. എന്നാൽ എത്രത്തോളം സ്വർണ്ണമാണ് നിർമ്മിച്ചതെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. സേണിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ വർഷം ലാർജ് ഹാഡ്രോൺ കൊളൈഡർ ഉപയോ​ഗിച്ച് ഈയത്തെ സ്വർണ്ണമാക്കി മാറ്റിയിരുന്നു.

ആൽക്കെമി ഒരു എഞ്ചിനീയറിംഗ് ജോലി മാത്രമാക്കി മാറ്റിയിരിക്കുകയാണെന്നായിരുന്നു മാരത്തൺ ഫ്യൂഷന്റെ എക്സ് പോസ്റ്റിൽ പറയുന്നത്. റേഡിയേഷൻ കഴിഞ്ഞ് 'മെർക്കുറി-197', 'ഗോൾഡ്-197' എന്നിവയുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഗാമ-റേ അളവുകളും പുറത്തുവിട്ടിട്ടുണ്ട് കമ്പനി‌. സ്വർണ്ണ നിർമ്മാണം നടത്തിയതിനൊപ്പം തന്നെ ക്യാൻസർ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമായുള്ള കോപ്പർ-64, കോപ്പർ-67 എന്നീ റേഡിയോ ആക്ടീവ് ഐസോടോപ്പുകളും ഫ്യൂഷൻ ന്യൂട്രോണുകൾ ഉപയോഗിച്ച് കമ്പനി നിർമ്മിച്ചിട്ടുണ്ട്.

മെർക്കുറി സ്വർണ്ണമാകുന്നത് എങ്ങനെ?

ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ വഴിയാണ് ഈ പ്രക്രിയ നടത്തുന്നത്. ആറ്റത്തിന്റെ ന്യൂക്ലിയസിനെ നേരിട്ട് മാറ്റത്തിന് വിധേയമാക്കുന്നു. ആറ്റത്തിന്റെ ന്യൂക്ലിയസിനെ നേരിട്ട് മാറ്റത്തിന് വിധേയമാക്കികൊണ്ടാണ് ഇതിന്റെ പ്രവർത്തനം.

ഡ്യൂട്ടീരിയം-ട്രിഷിയം ഫ്യൂഷൻ വഴി ഉണ്ടാകുന്ന അതിതീവ്ര ഊർജ്ജമുള്ള ന്യൂട്രോണുകളാണ് കമ്പനി ഇതിനായി ഉപയോ​ഗിക്കുന്നത്. 'മെർക്കുറി-198' എന്ന ഐസോടോപ്പുമായി ഈ ന്യൂട്രോണുകൾ പ്രവർത്തിച്ച് റേഡിയോ ആക്ടീവ് ശേഷിയുള്ള 'മെർക്കുറി-197' ആയി മാറുകയും തുടർന്ന് ഇത് 'ഗോൾഡ്-197' ആയി മാറുകയും ചെയ്യും.

ഫ്യൂഷൻ റിയാക്ടറിന് ചുറ്റും മെർക്കുറി ഉപയോഗിച്ച് ഒരു വർഷം രണ്ട് ടൺ സ്വർണം വരെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് മാരത്തൺ ഫ്യൂഷന്റെ 2025-ലെ പഠനം വ്യക്തമാക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉത്പാദനത്തെ ബാധിക്കാതെ തന്നെ പ്ലാന്റുകൾക്ക് കോടികളുടെ അധിക വരുമാനം നേടാനാകുമെന്നാണ് പറയപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.