iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Suspended Table Tennis Federation: ടേബിൾ ടെന്നീസ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി, കാരണങ്ങള്‍ എന്തെല്ലാം?

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം (Ministry of Youth Affairs and Sports) ടേബിൽ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (TTFI) ദേശീയ സ്പോർട്സ് ഫെഡറേഷൻ (NSF) അംഗത്വം ഓഗസറ്റ് 12 ന് പ്രാബല്യത്തിൽ എത്തുന്ന രീതിയിലാണ് റദ്ദാക്കിയത്. കായിക താരങ്ങളുടെ ക്ഷേമത്തെ ബാധിക്കുന്ന തരത്തിലുള്ള ഭരണപരമായ വീഴ്ചകൾ, ദേശീയ കായിക മാർഗനിർദേശങ്ങൾ പാലിക്കാതെയിരിക്കുക, വൈകിയ തിരഞ്ഞെടുപ്പുകൾ, ഭരണപരമായ കലഹങ്ങൾ എന്നിവയെല്ലാം ടേബിൽ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായതിനെ തുടർന്നാണ് കായിക മന്ത്രാലയം ഇത്തരത്തിലുള്ള തീരുമാനം എടുത്തത്.

റദ്ദാക്കിയതിന് പിന്നിലെ കാരണങ്ങൾ

1. ജനാധിപത്യ പ്രക്രിയയുടെ അഭാവം

ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (TTFI) നിശ്ചിത സമയപരിധിക്കുള്ളിൽ സംഘടനാപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കായിക മന്ത്രാലയം ആവശ്യപ്പെട്ട കാരണം കാണിക്കൽ നോട്ടീസിന് ഫെഡറേഷൻ നൽകിയ മറുപടി ഉദ്യോഗസ്ഥ‌ർക്ക് തൃപ്തികരമായി തോന്നിയില്ല. ജനാധിപത്യ രീതിയിലും സുതാര്യതയോടെയും പ്രവർത്തിക്കണമെന്ന മന്ത്രാലയത്തിന്റെ നിർദേശം ഫെഡറേഷൻ തുടർച്ചയായി അവഗണിച്ചു.

2. അധികാര വടംവലി

പ്രസിഡന്റ് മേഘ്ന അഹ്‍ലാവത്തിന്റെ നേതൃത്തിലുള്ള ടെന്നീസ് ഫെഡറേഷനുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ തുടർച്ചയായിരുന്നു.

2026 ന്റെ തുടക്കത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ടിടിഎഫ്ഐ അതിന്റെ സെക്രട്ടറി ജനറലും മുൻ ഒളിമ്പ്യനുമായ കമലേഷ് മേത്തയെ സസ്പെൻഡ് ചെയ്തു.

മേത്ത ഈ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും, കോടതി അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും സംഘടനയ്ക്കുള്ളിലെ ആഴത്തിലുള്ള വിഭാഗീയതയെ കോടതി എടുത്തുപറയുകയും ചെയ്തു.

. പ്രസിഡന്റും സെക്രട്ടറി ജനറലും തമ്മിലുള്ള നിരന്തരമായ തർക്കങ്ങൾ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവത്തനത്തെ ബാധിച്ചു.

3. സാമ്പത്തിക ക്രമക്കേടുകൾ

ഫെഡറേഷനിലെ സാമ്പത്തിക ഇടപാടിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കുറ്റപ്പെടുത്തി. വരവ്-ചെലവ് കണക്കുകൾ വെബ്സൈറ്റിൽ കൃത്യമായി പരിശോധിച്ച് അപ്‍ലോഡ് ചെയ്യുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു. 2023-2024 വർഷത്തെ കണക്കുകൾ 2026ന്റെ തുടക്കം വരെ ജനറൽ ബോഡിക്ക് മുന്നിൽ വെക്കാതെ വൈകിപ്പിച്ചു. അതിനുശേഷമുള്ള കണക്കുകളാകട്ടെ യോഗങ്ങളിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

4. മാണിക് ബത്രയുടെ തിരഞ്ഞെടുപ്പ് വിവാദം

  • കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിലും വലിയ തർക്കങ്ങൾ ഫെഡറേഷനിലുണ്ടായിരുന്നു. പ്രധാന ടേബിൽ ടെന്നീസ് താരമായ മാണിക് ബത്രയെ പ്രധാന ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്താതെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എതിർപ്പുകൾക്ക് കാരണമായി.
  • സെലക്ഷൻ മാനദണ്ഡങ്ങളെ പരസ്യമായി വിമർശിച്ച് മാണിക് ബത്ര, ഭരണഘടന ലംഘിച്ചാണ് കമ്മിറ്റിയെ ഉണ്ടാക്കിയതെന്ന് ആരോപിച്ചു. ചട്ടപ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ 7 അംഗങ്ങൾ മാത്രമെ പാടുള്ളൂ പക്ഷെ 9 അംഗങ്ങളുടെ കമ്മിറ്റിയാണ് അവർ ഉണ്ടാക്കിയത്.
  • ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ നടപടിക്രമങ്ങൾ അവ്യക്തവും നീതിരഹിതവും സർക്കാരിന്റെ കായിക മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് കായിക മന്ത്രാലയം കണ്ടെത്തി.

ഇനി എന്ത്?

  • . അഡ്-ഹോക്ക് കമ്മിറ്റി രൂപീകരണം: കളിക്കാരുടെ ഭാവി മുൻനിർത്തി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കായിക മന്ത്രാലയം നിർദേശം നൽകി. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെയും (ITTF) സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക.
  • . ആനുകൂല്യങ്ങൾ ലഭിക്കില്ല: വിലക്ക് നിലനിൽക്കുന്നിടത്തോളം കാലം സർക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും ഔദ്യോഗിക പദവിയും ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ലഭിക്കില്ല.
  • . വിലക്ക് എന്ന് മാറും: ജനാധിപത്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ രൂപീകരിച്ചാൽ മാത്രമേ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിലക്ക് മാറുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.