&imwidth=640&imheight=360)
കൊൽക്കത്ത: ഇന്നലെ വൈകുന്നേരം കൊൽക്കത്ത ദുർഗാ പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 കവിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. അപകടം നടന്നത് ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലായിരുന്നു. അപകടത്തിൽ മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട് . ഏതാണ്ട് 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഴയെ തുടർന്ന് പൂജ പന്തലിന്റെ എക്സിറ്റ് ഗേറ്റിലുണ്ടായ വൻ തിരക്കാണ് അപകടത്തിന് കാരണം. അപകടത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അപകടം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനമായും സർക്കർ ജോലിയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഒപ്പം പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
&imwidth=640&imheight=360)
കൊൽക്കത്ത: ദുർഗാ പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊൽക്കത്തയിൽ 17 പേരോളം മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുളളതായിട്ടാണ് വിവരം ലഭിക്കുന്നത്.