Kolkata Tragedy: കൊൽക്കത്തയില ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 17 മരണം; നിരവധിപേർക്ക് പരിക്ക്
Kolkata’s Chorbagan Pandal stampede: അപകടത്തെ തുടർന്ന് ആളുകളെ പന്തലിൽ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റvരെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
)
കൊൽക്കത്ത: ദുർഗാ പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊൽക്കത്തയിൽ 17 പേരോളം മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുളളതായിട്ടാണ് വിവരം ലഭിക്കുന്നത്.
അപകടം ഉണ്ടായത് ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലായിരുന്നു. മഴയെ തുടർന്ന് പൂജ പന്തലിന്റെ എക്സിറ്റ് ഗേറ്റിലുണ്ടായ വൻ തിരക്കാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്.
തിരക്കിലും തിരക്കിലും പെട്ട് ആളുകൾ ബോധരഹിതരായെന്നും പലരെയും ആ സമയം മോട്ടോർ സൈക്കിളുകളിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും സാഹചര്യങ്ങൾ വിലയിരുത്താൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി zee 24 Ghanta യോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു "കൊൽക്കത്തയിലെ ചോർബഗാൻ സർവജനീൻ പന്തലിൽ ഇന്ന് വൈകുന്നേരം 07:30 നും 8 മണിക്കും ഇടയിലാണ് അപകടം ഉണ്ടായതെന്നും. അപകടം അറിഞ്ഞ ഉടനെതന്നെ ഞങ്ങൾ മെഡിക്കൽ കോളേജിൽ എത്തിയെന്നും പറഞ്ഞു. സംഭവത്തിൽ 17 പേർ മരിച്ചെന്നും 25 പേർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ടെന്നും മരിച്ച 17 പേരിൽ 6 പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം സംഭവത്തിൽ വ്യക്തമായ അന്വേഷണം നടക്കുമെന്നും അവിടെ എന്താണ് ശരിക്ക് നടന്നതെന്ന് കണ്ടെത്തുമെന്നും പറഞ്ഞു.
ഈ സമയം കൊൽക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശുപത്രിയിലെത്തും.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)