Station Mahotsav: 95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ
Station Mahotsav: സ്റ്റേഷന്റെ ഏകദേശം ഒരു നൂറ്റാണ്ടുനീണ്ട സേവനത്തെയും തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ അതിനുള്ള സുസ്ഥിരമായ സ്ഥാനത്തെയും ഈ പരിപാടി അനുസ്മരിക്കുന്നു.
)
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ 95-ാം വാർഷികത്തിൻ്റെ ഭാഗമായി 'സ്റ്റേഷൻ മഹോത്സവ്' എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാർത്ഥികളും റെയിൽവേ സ്നേഹികളും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങ്, സ്റ്റേഷന്റെ ഒരു നൂറ്റാണ്ടോളമുള്ള സേവനത്തെയും തിരുവനന്തപുരം നഗരചരിത്രത്തിലെ അതിന്റെ പ്രാധാന്യത്തെയും ഓർമ്മിക്കുന്നതായി മാറി.
സെന്റ് ജോൺസ് ആംബുലൻസ് ബാൻഡിന്റെ അകമ്പടിയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) നേതൃത്വത്തിലുള്ള ഫ്ലാഗ് മാർച്ചോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കാം കുറിച്ചത്. തിരുവനന്തപുരം സെൻട്രലിന്റെ പ്രൗഢിയും നഗര വികസനത്തിലെ അതിന്റെ പങ്കും അടയാളപ്പെടുത്തി ആകാശത്തേക്ക് ബലൂണുകൾ പറത്തിവിട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ റിബൺ മുറിച്ച് പ്രത്യേകമായി സജ്ജീകരിച്ച ബലൂൺ ആർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു.
1931 നവംബർ 4 ന് ഉദ്ഘാടനം ചെയ്തതു മുതൽ സ്റ്റേഷൻ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ ഡിവിഷണൽ റെയിൽവേ മാനേജർ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഒരു പ്ലാറ്റ്ഫോമും പ്രതിദിനം രണ്ട് ട്രെയിൻ സർവീസുകളും മാത്രമായി ആരംഭിച്ച തിരുവനന്തപുരം സെൻട്രൽ ഇന്ന് കേരളത്തിലെ പ്രധാന റെയിൽവേ ടെർമിനലുകളിലൊന്നായി വളർന്നുവെന്നും കേരളത്തിലുടനീളവും തെക്കൻ തമിഴ്നാട്ടിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രധാന യാത്രാ കേന്ദ്രമായി സ്റ്റേഷൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനിൽ നടന്നുവരുന്ന പുനർവികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യാത്രക്കാർക്കുള്ള സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ പുതിയൊരു യുഗത്തിന് തുടക്കമിടുന്നതാണ് പദ്ധതി. സ്റ്റേഷന്റെ തനതായ വാസ്തുവിദ്യാ പൈതൃകം നിലനിർത്തിക്കൊണ്ട് തന്നെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ, മികച്ച പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ എന്നിവയോടുകൂടിയ ആധുനിക റെയിൽവേ ടെർമിനലായി തിരുവനന്തപുരം സെൻട്രലിനെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഷന്റെ ചരിത്രവും പരിണാമവും വ്യക്തമാക്കുന്ന പ്രദർശനവും റെയിൽവേ പൈതൃക വസ്തുക്കളുടെ പ്രത്യേക പ്രദർശനവുമായിരുന്നു 'സ്റ്റേഷൻ മഹോത്സവ'ത്തിന്റെ പ്രധാന ആകർഷണം. 95-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേക സ്റ്റേഷൻ മഹോത്സവ് കാർഡുകളും വിതരണം ചെയ്തു. തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കുചേർന്നു. ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.
ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ (എൻവയോൺമെൻ്റ് & ഹെൽത്ത് മാനേജ്മെൻ്റ്) ശ്രീ അമെയ് ബണ്ട്ഗർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ ശ്രീ അബ്ദുൽ നിസാർ കൃതജ്ഞത രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)