iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vijayadashami 2026: ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

Thiruvananthapuram

Vidyarambham 2026: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഇന്ന് വിജയദശമി. നവരാത്രി ആഘോഷങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും, ആറ്റുകാൽ ദേവി ക്ഷേത്രം, പദ്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെയുള്ള പ്രമുഖ അമ്പലങ്ങളിൽ വിദ്യാരംഭത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ പൂജയെടുത്തശേഷം വിദ്യാരംഭം തുടങ്ങി. നാലുമണിവരെ എഴുത്തിനിരുത്ത് ഉണ്ടക്കയം എന്നാണ് റിപ്പോർട്ട്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാല് മണിയോടെ വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകൾ സരസ്വതി മണ്ഡപത്തിലും പരിസരത്തുമായാണ് നടക്കുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങൾ പ്രത്യേകിച്ചും മലയാളികള്‍ അവിടെ എത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മൂകാംബികയിൽ നവരാത്രി ആഘോഷങ്ങൾക്ക് യമപാനം കുറിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.