PF Error Correcting: പിഎഫ് രേഖകളിലെ തെറ്റുകള്‍ ഇനി എളുപ്പത്തില്‍ തിരുത്താം, പുതിയ സംവിധാനവുമായി ഇപിഎഫ്ഒ
പിഎഫ് അക്കൗണ്ടിലെ തിരുത്തലുകള്‍ ഇനി പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ചെയ്യാം.
)
പിഎഫ് (PF) രേഖകളിലെ തെറ്റുകൾ വരുന്നത് സ്വാഭാവികമാണ്, എന്നാൽ ഇനിമുതൽ തെറ്റുകൾ തിരുത്തുന്നത് കൂടുതൽ എളുപ്പമായി. ഇപിഎഫ്ഒ (EPFO) അംഗങ്ങൾക്ക് പേര്, പിതാവിന്റെയോ ഭർത്താവിന്റെയോ പേര്, ജനനത്തീയതി, ലിംഗഭേദം, വൈവാഹിക നില, ജോലിയിൽ പ്രവേശിച്ചതോ വിരമിച്ചതോ ആയ തീയതി തുടങ്ങിയ വിവരങ്ങൾ ഇപിഎഫ്ഒ മെമ്പർ പോർട്ടലിലെ 'ജോയിന്റ് ഡിക്ലറേഷൻ' ഫീച്ചർ വഴി ഓൺലൈനായി തിരുത്താൻ സാധിക്കും.
യുഎഎൻ (UAN) അല്ലെങ്കിൽ ഇപിഎഫ് രേഖകളിൽ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ തെറ്റായിരിക്കുകയോ അല്ലെങ്കിൽ പിതാവിന്റെ പേരിൽ അക്ഷരതെറ്റ് വരികയോ ചെയ്യുന്നത് പിഎഫ് തുക പിൻവലിക്കുമ്പോഴോ, ട്രാൻസ്ഫർ ചെയ്യുമ്പോഴോ, പെൻഷൻ ക്ലെയിം ചെയ്യുമ്പോഴോ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ജോയിന്റ് ഡിക്ലറേഷൻ സംവിധാനം ഇപ്പോൾ പൂർണ്ണമായും ഓൺലൈനിലൂടെ ലളിതമായി ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ട് ഉടമകൾക്ക് ഇനി മുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ, ഇപിഎഫ്ഒ മെമ്പർ സർവീസസ് പോർട്ടൽ വഴി തിരുത്തലുകൾക്കുള്ള അപേക്ഷകൾ നല്‍കാം.
അഞ്ച് ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ തെറ്റായ വിവരങ്ങൾ തിരുത്താം:
- ഇപിഎഫ്ഒയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- മുകളിലെ മെനുവിലെ 'Manage' ടാബിൽ ക്ലിക്ക് ചെയ്ത് 'Joint Declaration' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്ത് സ്ക്രീനിൽ കാണുന്ന വിവരങ്ങൾ തിരുത്താം.
- പരിശോധികള്‍ക്ക് ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
- ആധാർ അധിഷ്ഠിത ഒടിപി നൽകി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ ആദ്യം തൊഴിലുടമയുടെ അനുമതിക്കായി പോകും തുടർന്ന് ഇപിഎഫ്ഒ ഫീൽഡ് ഓഫീസ് ഇത് പരിശോധിച്ച് അപ്ഡേറ്റ് ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)